കേരളത്തിൽ നടപ്പാക്കില്ല; കാർഷിക നിയമങ്ങൾക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

നിയമം നടപ്പിലാക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചാലും അത് നേരിടാൻ തയ്യാറാണെന്ന് കൃഷിമന്ത്രി

Farmers Protest, കർഷക പ്രതിഷേധം, കർഷക സമരം, Farm Law, കാർഷിക നിയമങ്ങൾ, Pinarayi Vijayan, പിണറായി വിജയൻ, VS Sunilkumar, വി.എസ്.സുനിൽകുമാർ, IE Malayalam, ഐഇ ​മലയാളം

തൃശൂർ: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

“കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങൾ കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്,” കൃഷിമന്ത്രി തൃശൂരിൽ പറഞ്ഞു.

നിയമം നടപ്പിലാക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചാലും അത് നേരിടാൻ തയ്യാറാണെന്നും കേന്ദ്രം ഏകപക്ഷീയമായി തീരുമാനിച്ച് നിയമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ഇത്തരം നിയമങ്ങളിലൂടെ സംസ്ഥാനത്തിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read Also: Kerala Weather: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഈ ആഴ്‌ച തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഇതിനു ആവശ്യമായ നിർദേശങ്ങൾ സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന് നൽകിയിട്ടുള്ളതായാണ് സൂചന. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കർഷക വിരുദ്ധ കരിനിയമമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയേറുന്നു. രാഷ്ട്രീയ-സിനിമ-സാംസ്കാരിക രംഗത്തു നിന്നുള്ളവർ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി. നാളെയാണ് ഭാരത് ബന്ദ്. കർഷക സമരം 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം അന്താരാഷ്ട്ര തലത്തിൽ സമരം ചർച്ചയായിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്. കേന്ദ്രം കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചകളെല്ലാം അലസി. വിവാദ നിയമങ്ങൾ പിൻവലിക്കാതെ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നാണ് കർഷകരുടെ നിലപാട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Farmers protest kerala government against farm law pinarayi vijayan

Next Story
പുതിയ രോഗികളുടെ എണ്ണം കുറവ്; പോസിറ്റിവിറ്റി നിരക്ക് കൂടിCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com