ബിജെപി പ്രാധാന്യം നൽകുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്ക്: പിണറായി വിജയൻ

കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ ഇന്നലെ തള്ളിയിരുന്നു

pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.‌ തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. സംയുക്ത കര്‍ഷകസമിതി രക്തസാക്ഷി മണ്ഡപത്തിന് സമീപം നടക്കുന്ന പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തത്.

കോർപറേറ്റ് താൽപര്യങ്ങൾക്കാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് എന്തിനെയും നേരിടാമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിന് കർഷകർ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ ന്യായമാണ്. കർഷക സമരങ്ങളെ അടിച്ചമർത്താമെന്ന് കരുതേണ്ട. വിവാദ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ ഇന്നലെ തള്ളിയിരുന്നു. നിയമസഭ ചേരാൻ അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ നിലപാടെടുത്തു. ഗവർണർ സ്‌പീക്കറോട് വിശദീകരണവും തേടി.

കേന്ദ്ര സർക്കാരിന്റെ കർഷക നിയമ ഭേദഗതികൾ വോ‍ട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വി‍ളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേർന്നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോ‍ട്ടിനിട്ടു തള്ള‍‍ുന്നതിനൊപ്പം ഭേദഗതി നിരാ‍കരിക്കാനും ആലോചനയുണ്ടായിരുന്നു.

Read Also: അഭയ കൊലക്കേസ്: ശിക്ഷാവിധി ഇന്ന്, തോമസ് കോട്ടൂരിനെയും സെഫിയെയും കോടതിയിലെത്തിക്കും

നിയമസഭാ സമ്മേളനത്തിനുള്ള അനുമതി നിഷേധിച്ചതോടെ സർക്കാരും ഗവർണറും രണ്ട് തട്ടിലായിരിക്കുകയാണ്. ഇന്ന് കര്‍ഷക സമരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് പരസ്യമായി മറുപടി നല്‍കിയേക്കും. ഉറച്ച ഭൂരിപക്ഷമുണ്ടായിരിക്കേ, നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നല്‍കിയ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് സര്‍ക്കാര്‍ കരുതുന്നു.

കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സർക്കാർ കൊണ്ടുവരുന്ന പ്രമേയത്തെ യുഡിഎഫ് പിന്തുണയ്‌ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേരത്തെ അറിയിച്ചത്. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കർഷക വിരുദ്ധ കരിനിയമമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേന്ദ്ര നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Farmers protest farm law pinarayi vijayan

Next Story
അഭയ കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ പിഴAbhaya case, അഭയ കേസ്, sister abhaya case, സിസ്റ്റർ അഭയ കേസ്, sister abhaya murder case, സിസ്റ്റർ അഭയ കൊലക്കേസ്, sister abhaya, സിസ്റ്റർ അഭയ, high court, ഹൈക്കോടതി, verdict, വിധി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com