scorecardresearch

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

കട ബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് കൃഷ്ണകുമാറിന്റെ കുടുംബം പറഞ്ഞു

കട ബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് കൃഷ്ണകുമാറിന്റെ കുടുംബം പറഞ്ഞു

author-image
WebDesk
New Update
Kerala 2020, കേരളം 2020, Kerala New Year, പുതുവത്സര കേരളം, happy new year, ന്യൂഇയർ, happy new year 2019, പുതുവത്സര ആശംസകൾ, happy new year images, പുതുവത്സരാശംസകൾ, new year advance wishes, new year advance wishes images, ഹാപ്പി ന്യൂഇയർ, new year advance wishes quotes, new year advance wishes status, happy new year advance wishes, ie malayalam, ഐഇ മലയാളം

വയനാട്: ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തൃശിലേരി ആനപ്പാറ ടി.വി. കൃഷ്ണകുമാറിനെയാണ് (55) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് പല ബാങ്കുകളിലായി എട്ട് ലക്ഷത്തോളം കടമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കട ബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് കൃഷ്ണകുമാറിന്റെ കുടുംബം പറഞ്ഞു. രാവിലെ എട്ടു മണിയോടെ കൃഷ്ണകുമാറിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രത്‌നമാണ് ഭാര്യ. സത്യന്‍, സുരേന്ദ്രന്‍, പത്മാവതി, മഞ്ജു എന്നിവര്‍ മക്കളാണ്.

Advertisment

അതേസമയം, കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയ സര്‍ക്കാര്‍ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല. മൊറട്ടോറിയം സംബന്ധിച്ച ഫയല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. അടിയന്തരമായി ഉത്തരവ് ഇറക്കേണ്ട സാഹചര്യമുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തും. നിലവില്‍ നവംബര്‍ 11 വരെ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം നിലവിലുണ്ട്.

Farmers Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: