കോഴിക്കോട്: കരം ഒടുക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ചെമ്പനോട വില്ലേജ് അസിസ്റ്റൻഡിന് എതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. വില്ലേജ് അസിസ്റ്റൻഡ് സിലീഷിന് എതിരെയാണ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് പെരുവണ്ണാമൂഴി പൊലീസ് കേസ് എടുത്തിരിക്കുന്നത്. കരം ഒടുക്കാനായി സിലീഷ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്ന് ആത്മഹത്യ ചെയ്ത ജോയിയുടെ കുടുംബാഗങ്ങൾ ആരോപിച്ചിരുന്നു. സംഭവത്തെത്തുടർന്ന് സിലീഷിനേയും വില്ലേജ് ഓഫീസർ സണ്ണിയേയും ജില്ല കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു.

ഇതിനിടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോകായുത സ്വമേധാ കേസെടുത്തു. മുൻ വില്ലേജ് ഓഫീസർക്ക് എതിരെയും ആരോപണ വിധേയനായ വില്ലേജ് അസിസ്റ്റൻഡ് സിലീഷിനേയും പ്രതിചേർത്താണ് ലോകായുക്ത കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ലോകായുക്ത ഉത്തരവിട്ടു. അടുത്ത മാസം 26 ന് മുൻപ് ലോകായുക്തയ്ക്ക് മുൻപിൽ ഹാജരാകാനാണ് നിർദ്ദേശം.

നേരത്തെ പൊലീസ് ജോയിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. എന്നാൽ ബന്ധുക്കളുടെ മൊഴിയും നാട്ടുകാരുടെ മൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് വില്ലേജ് അസിസ്റ്റൻഡിന് എതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്. CRC – 306 വകുപ്പാണ് സിലീഷിന് എതിരെ ചുമത്തിയിരിക്കുന്നത്. 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. സംഭവത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ചെമ്പനോടയിലെ കാവിൽ പുരയിടം തോമസ് (ജോയി–58) ബുധനാഴ്ച രാത്രിയാണു ചെമ്പനോട വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ജീവനൊടുക്കിയത്. അതേസമയം, ജോയിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സ്വന്തം സ്ഥലത്തിന്റെ കരം അടയ്ക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് കർഷൻ ആത്മഹത്യ ചെയ്ത്.

ർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്നാണ് ജില്ലാ കലക്ടർ നൽകിയിരിക്കുന്ന റിപ്പോർട്ട്. നടപടിക്രമങ്ങളിൽ അനാവശ്യമായി റവന്യൂ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചെമ്പനോട വില്ലേജ് ഓഫിസറും, വില്ലേജ് അസിസ്റ്റന്റിനും ഈ സംഭവത്തിൽ തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണങ്ങൾക്ക് സബ് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ