/indian-express-malayalam/media/media_files/uploads/2017/06/dani-alvesk7.jpg)
കോഴിക്കോട്: സ്വന്തം സ്ഥലത്തിന്റെ കരം അടയ്ക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കർഷൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫീസറെയും സസ്പെൻഡ് ചെയ്തു. വില്ലേജ് ഓഫീസറായ സണ്ണിയെ ആണ് സസ്പെൻഡ് ചെയ്തത്. അതേസമയം സംഭവത്തേപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജോയിയുടെ ആത്മഹത്യയെപ്പറ്റി കളക്ടർ വില്ലേജ് ഓഫീസറോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ എ.വി ജോർജ്ജ് വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തത്. ജോയിയുടെ മൃത്ദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ചു.
കാവില്‍ പുരയിടം തോമസ് എന്ന ജോയിയാണ് മരിച്ചത്. പട്ടയം ലഭിക്കാന്‍ നേരിട്ട കാലതാമസത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
വില്ലേജ് അസിസ്റ്റന്റ് സിലീഷും വില്ലേജ്മാനും കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി കര്‍ഷകന്റെ ബന്ധുക്കള്‍ ആരോപിച്ചു. കൈക്കൂലി നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ നികുതി കൈപ്പറ്റാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ജോയിയുടെ ഭാര്യ ആരോപിച്ചു. വില്ലേജ് അസിസ്റ്റന്റിനും വില്ലേജ്മാനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നികുതി നല്‍കാനായി ഇയാള്‍ പലതവണ വില്ലേജ് ഓഫിസിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ വില്ലേജ് ഓഫിസിനു മുമ്പില്‍ ഒരു തവണ നിരാഹാരമിരുന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ധനസഹായം സംബന്ധിച്ച നടപടികളും കൈക്കൊളളുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us