Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

ഇമാം പീഡനക്കേസ്: പെണ്‍കുട്ടിയെ കാണാന്‍ രക്ഷിതാക്കള്‍ക്ക് ഹൈക്കോടതി അനുമതി

പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

rape, imam khazi, pocso, police, arrest, ie malayalam, പീഡനം, ഇമാം ഖാസി, പോക്സോ, പൊലീസ്, അറസ്റ്റ്, ഐഇ മലയാളം

കൊച്ചി: ഇമാം പീഡന കേസിലെ ഇരയെ കാണാന്‍ രക്ഷിതാക്കള്‍ക്ക് ഹൈക്കോടതിയുടെ അനുമതി. മകളെ ചൈല്‍ഡ് ലൈന്‍ അന്യായമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാവ് കോടയില്‍ ഹേബിയല്‍ കോര്‍പ്പസ് നല്‍കിയിരുന്നു. മാതാപിതാക്ക്ള്‍ക്കും കുട്ടിയുടെ സോഹദരങ്ങള്‍, മുത്തച്ഛനും മുത്തശ്ശി എന്നിവര്‍ക്കും കുട്ടിയെ കാണാം.

പെണ്‍കുട്ടിയുടെ പഠനം മുടങ്ങി കിടക്കുകയാണെന്നും മാതാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഉടനെ തന്നെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മകളെ കോടതിയില്‍ ഹാജാരാക്കണമെന്നും രക്ഷിതാക്കളുടെ സംരക്ഷണതയില്‍ വിട്ടു നല്‍കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

പെണ്‍കുട്ടിയെ അടുത്ത ബന്ധുക്കള്‍ക്ക് ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലെത്തി കാണാനുള്ള അനുവാദമാണ് കോടതി നല്‍കിയത്. അതേസമയം, പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇമാം ഷഫീഖ് ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Family of victim in imam rape case allowed to meet her

Next Story
കെവിനെ കൊലപ്പെടുത്തിയിട്ടില്ല; മുങ്ങിമരണമെന്ന് ഒന്നാം പ്രതി സാനു ചാക്കോകെവിൻ വധക്കേസിലെ ഇരുപത്തിയെട്ടാം സാക്ഷി അബിൻ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിഞ്ഞിരുന്നു എന്ന് മൊഴി നൽകിയ വ്യക്തിയാണ് അബിൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com