scorecardresearch

കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ഹൈക്കോടതി സർക്കാർ നിലപാട് തേടി

വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒരു നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി

വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒരു നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി

author-image
WebDesk
New Update
Top News Highlights: കലക്ടര്‍ അവധി പ്രഖ്യാപിച്ചത് വൈകി; നടപടിക്കെതിരെ ഹൈക്കോടതിയല്‍ ഹര്‍ജി

കൊച്ചി: വിദേശത്ത് കോവിഡ് ബാധിച്ചു മരിച്ച പ്രവാസി മലയാളികളുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ ധനസഹായത്തിന് അർഹതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി.

Advertisment

വിഷയത്തിൽ നിലപാട് അറിയിക്കാൻ നിർദേശിച്ച കോടതി, കേസ് വാദം കേൾക്കാനായി 24ലേക്കു മാറ്റി. പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് മുഖേന ഒരു എൻജിഒയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ നല്ല കാര്യമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു.

കോവിഡ് മൂലം വിദേശത്ത് മരിച്ച മലയാളികളുടെ കുടുംബാംഗങ്ങളുടെ ധനസഹായത്തിനുള്ള അപേക്ഷകൾ സർക്കാർ ഏകപക്ഷീയമായി നിരസിക്കുകയാണെന്ന് കാണിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ കോവിഡ് മരണങ്ങൾക്ക് മാത്രമാണ് ധനസഹായമെന്നു കാണിച്ചാണ് സർക്കാർ അപേക്ഷകൾ തള്ളിയതെന്നും ഹർജിക്കാർ പറഞ്ഞു.

Also Read: തോട്ടപ്പള്ളി കരിമണല്‍ ഖനനം തടയമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

Advertisment

കേരളത്തിലുള്ള കുടുംബാംഗങ്ങളെ പോറ്റാൻ വിദേശത്തു പോയി അവിടെ വച്ചു കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവർ സഹതാപം അർഹിക്കുന്നു. അവരുടെ കുടുംബാംഗങ്ങൾക്ക് എതിരെയുള്ള ഏതൊരു വിവേചനവും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒരു നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Kerala High Court Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: