ന്യൂഡൽഹി: മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിലാണ് അന്വേഷണം വേണ്ടെന്ന കോടതി ഉത്തരവ്. ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

പൊതുതാൽപര്യമെന്ന വ്യാജേന എത്തുന്ന ഇത്തരം ഹർജികൾ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി കോടതി വ്യക്തമാക്കി. മാത്രമല്ല സെൻകുമാറിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ സിപിഎം നേതാവ് എ.ജെ.സുകാർണയ്ക്ക് 25000 രൂപ പിഴയും കോടതി വിധിച്ചു.

2016 ജൂൺ മുതൽ 10 മാസം അവധിയെടുത്ത് വ്യജമെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി ശമ്പളവും ആനുകൂല്യങ്ങളും നേടിയെടുത്തുവെന്ന 2 പരാതികളാണ് സെൻകുമാറിനെതിരെ ഉണ്ടായിരുന്നത്. ഈ കേസിൽ വിജിലൻസ് കോടതി സെൻകുമാറിനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് സെൻകുമാർ കേരള ഹൈക്കോടതിയെ സമീപിച്ചു. വിജിലൻസ് കോടതിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഇത് ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജിയാണ് സുപ്രീം കോടതിയിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ