കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസിൽ പ്രതികളായ വൈദികരുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരും. ഒന്നാം പ്രതി ഫാ. പോൾ തേലക്കാടനെയും നാലാം പ്രതി ഫാ. ആന്റണി കല്ലൂക്കരനെയുമാണ് ചോദ്യം ചെയ്യുന്നത്. എറണാകുളം സൈബർ സെൽ പൊലീസ് സ്റ്റോഷിനിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പ്രതികളായ വൈദീകരുടെ ലാപ് ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈബർ സെൽ ലാപ്ടോപ്പുകൾ പരിശോധിച്ച ശേഷം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.
കേസിലെ ഒന്നാം പ്രതിയായ ഫാ. പോൾ തേലക്കാട്ടും, നാലാം പ്രതിയായ ഫാ. ആന്റണി കല്ലൂക്കാരനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി ഇരുവരോടും ചോദ്യം ചെയ്യലിനായി ഹാജരാകാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. നാലാം പ്രതി ഫാ. ആന്റണി കല്ലൂക്കാരന്റെ നിർദ്ദേശപ്രകാരമാണ് മൂന്നാം പ്രതി ആദിത്യൻ വ്യാജരേഖ തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇത് പിന്നീട് ഒന്നാം പ്രതി ഫാദർ പോൾ തേലക്കാടിന് അയച്ച് കൊടുക്കുകയും ചെയ്തു.
സീറോ മലബാര്‍ സഭാധ്യക്ഷൻ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരികകെതിരെ വ്യാജ രേഖ ചമച്ച കേസ് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന കോടതി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച് സീറോ മലബാര്‍ സഭ നേതൃത്വം രംഗത്തെത്തിയിരുന്നു. സീറോ മലബാര്‍ സഭയ്ക്കു വേണ്ടി മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ സന്നദ്ധമല്ലെന്നു ചൂണ്ടിക്കാട്ടി സീറോ മലബാര്‍ സഭ രംഗത്തെത്തിയത്.