കൊച്ചി: സീറോ മലബാർ സഭ വ്യാജ രേഖ കേസിൽ പൊലീസ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി വൈദിക സമിതി. കർദ്ദിനാളിനും ബിഷപ്പുമാർക്കും സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖകൾ വ്യാജമല്ലെന്നും, രേഖ വ്യാജമാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാനാണ് നീക്കമെന്നും എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക്ക്‌ അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ്‌ മാനത്തോടത്ത് പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: കർദ്ദിനാളിനെതിരായ വ്യാജരേഖ ചമയ്ക്കൽ: ആരെയും അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി

സ്വകാര്യ സ്ഥാപനത്തിലെ സെർവ്വറിലെ സ്ക്രീൻ ഷോട്ട് കൃത്രിമമല്ല. എന്നാൽ കർദ്ദിനാളിനും,ബിഷപ്പുമാർക്കും നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖയിലെ വസ്തുതകളിൽ കൂടുതൽ അന്വേഷണം വേണമെന്നും അതിരൂപത അപ്പസ്തോലിക്ക്‌ അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ്‌ മാനത്തോടത്ത് കൂട്ടിച്ചേർത്തു. കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മുരിങ്ങൂർ സാന്റോസ് നഗർ പള്ളി വികാരി ഫാദർ ടോണി കല്ലൂക്കാരൻ പറഞ്ഞിട്ടാണ് ആദിത്യൻ വ്യാജ രേഖ നിർമ്മിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും തിരക്കഥ തയ്യാറാക്കിയാണ് പൊലീസ് അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: വ്യാജരേഖ ചമച്ചെന്ന പരാതി; ബിഷപ് ജേക്കബ് മനത്തോടത്തിനെതിരെ കേസ്

അതേസമയം സഭയിലെ വൈദികർക്കെതിരെ മൊഴി നൽകുന്നതിന് മകനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വച്ച് പൊലീസ് പീഡിപ്പിച്ചെന്ന് ആദിത്യന്‍റെ പിതാവ് സക്കറിയ ആരോപിച്ചു. ഫാ. പോൾ തോലക്കാട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ പേരുകൾ പറയണമെന്ന് ഭീഷപ്പെടുത്തിയാണ് മർദ്ദിച്ചതെന്നും പിതാവ് സക്കറിയ വ്യക്തമാക്കി.

Also Read: കർദിനാളിനെതിരെ വ്യാജരേഖ; ഫാ.പോൾ തേലക്കാട്ടിനെതിരെ കേസെടുത്തു

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ച കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിട്ടില്ലന്നും കോടതി വ്യക്തമാക്കി. തങ്ങൾക്കെതിരായ വ്യാജ രേഖ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. പോൾ തേലക്കാട്ടും ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Also Read: വ്യാജരേഖ കേസ്: വൈദികരെ പ്രതിയാക്കിയതിനെതിരെ വൈദിക സമിതി

കർദിനാൾ ജോർജ് ആലഞ്ചേരി സാമ്പത്തിക കുറ്റകൃത്യം ചെയ്തെന്ന് വരുത്തിതീർത്ത് സിനഡിന് മുന്നിൽ അപമാനിക്കാൻ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്നാണ് ഇരുവർക്കും എതിരായ പരാതി. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫാ. പോൾ തേലക്കാട്ടും ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും കോടതിയെ സമീപിച്ചത്. ഇരുവർക്കുമെതിരെ കേസ് നൽകിയതിനെതിരെ നേരത്തെ തന്നെ വൈദിക സമിതി രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.