കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ച കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ആരെയും അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിട്ടില്ലന്നും കോടതി വ്യക്തമാക്കി. തങ്ങൾക്കെതിരായ വ്യാജ രേഖ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. പോൾ തേലക്കാട്ടും ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Also Read: വ്യാജരേഖ കേസ്: വൈദികരെ പ്രതിയാക്കിയതിനെതിരെ വൈദിക സമിതി

അന്വേഷണം പുരോഗമിക്കുകയാണന്നും വ്യാജ രേഖ ചമച്ചതിനു പിന്നിലെ ലക്ഷ്യമെന്തെന്ന് പരിശോധിക്കേണ്ടതുണ്ടന്നും പൊലീസ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചു.

Also Read: വ്യാജരേഖ ചമച്ചെന്ന പരാതി; ബിഷപ് ജേക്കബ് മനത്തോടത്തിനെതിരെ കേസ്

കർദിനാൾ ജോർജ് ആലഞ്ചേരി സാമ്പത്തിക കുറ്റകൃത്യം ചെയ്തെന്ന് വരുത്തിതീർത്ത് സിനഡിന് മുന്നിൽ അപമാനിക്കാൻ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്നാണ് ഇരുവർക്കും എതിരായ പരാതി. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫാ. പോൾ തേലക്കാട്ടും ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും കോടതിയെ സമീപിച്ചത്. ഇരുവർക്കുമെതിരെ കേസ് നൽകിയതിനെതിരെ വൈദിക സമിതിയും രംഗത്തെത്തിയിരുന്നു.

Also Read: കർദിനാളിനെതിരെ വ്യാജരേഖ; ഫാ.പോൾ തേലക്കാട്ടിനെതിരെ കേസെടുത്തു

ജനുവരി ഏഴിന് സീറോ മലബാർ സഭയുടെ മെത്രാൻ സിനഡിൽ കർദിനാൾ ജോർജ് ആലഞ്ചേരി വ്യവസായികൾക്ക് കോടികൾ മറിച്ചു നൽകിയതിന്റെ രേഖകളുമായാണ് ഫാ.പോൾ തേലക്കാട്ട് എത്തിയത്. രേഖകൾ സിനഡിന് മുന്നിൽ വച്ച ഫാ.പോൾ തേലക്കാട്ട് കർദിനാളിന്റെ രാജിയും ആവശ്യപ്പെട്ടിരുന്നു.

സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമിവിവാദം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ കേസ് തുടങ്ങിയവയിൽ സഭാ നേതൃത്വത്തി​​ന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിയാണ് ഫാ.പോൾ തേലക്കാട്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കുകയും പരസ്യ പിന്തുണ നൽകുകയും ചെയ്തിരുന്നു. സീറോ മലബാർ സഭയുടെ മുഖപത്രമായ സത്യദീപത്തിന്റെ എഡിറ്ററും മുൻ സഭാ വക്താവുമാണ് ഫാ. പോൾ തേലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.