scorecardresearch

വിദ്യ വ്യാജരേഖ ചമച്ചതിന് തെളിവുണ്ട്; അഗളി പൊലീസ് ഹൈക്കോടതിയില്‍

ജൂണ്‍ 20-നാണ് വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണിക്കുന്നത്

ജൂണ്‍ 20-നാണ് വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണിക്കുന്നത്

author-image
Hari
New Update
Vidhya, sfi, ie malayalam

വിദ്യ

കൊച്ചി: വ്യാജ രേഖ ചമച്ച് ജോലി നേടിയെന്ന കേസിൽ കെ വിദ്യക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അഗളി പൊലീസ് ഹൈക്കോടതിയില്‍. അട്ടപ്പാടി കോളജിൽ ഗസ്റ്റ് ലക്ചർ ജോലിക്കായി വിദ്യ ഹാജരാക്കിയ മഹാരാജസ് കോളജിലെ രേഖ തെളിവായുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

പ്രവർത്തി പരിചയരേഖയായി ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്നാണ് കരുതുന്നതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും പുരാഗമിക്കുകയാണെന്നുമാണ് പൊലീസിന്റെ നിലപാട്.

കോളജിലെ അധ്യാപകരുടെ മൊഴിയെടുത്തതായും പൊലിസ് ഹൈക്കോടതിയെ അറിയിക്കും. വ്യാജരേഖ ചമച്ചതിനു തെളിവുള്ളതിനാൽ ജാമ്യം നൽകരുതെന്നും വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടന്നും പൊലിസ് വ്യക്തമാക്കുന്നു .

റിപോർട്ട് പൊലിസ് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അഭിഭാഷകർക്ക് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിക്കും. ജൂണ്‍ 20-നാണ് വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണിക്കുന്നത്.

Advertisment

മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്.

Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: