തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കള്ളനോട്ടടിക്കുന്ന കേന്ദ്രം കണ്ടെത്തി. യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്നും കമ്മട്ടവും കളളനോട്ടുകളും പൊലീസ് പിടികൂടി. യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം രാജേഷ് ഏരാച്ചേരിയുടെ വീട്ടില്‍ നിന്നുമാണ് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പൊലീസ് പിടിച്ചെടുത്തത്. ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
രാജേഷ് ഏരാച്ചേരിയുടെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. 500,2000 രൂപ എന്നിവയുടെ വ്യാജനോട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. നോട്ട് അടിക്കുന്നതിനായുള്ള മഷികളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. വീടിന്റെ രണ്ടാം നിലയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് നോട്ട് അച്ചടിക്കുന്ന മിഷിൻ സജ്ജീകരിച്ചിരുന്നത്.
രാജേഷിനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് കഴിഞ്ഞിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുകയാണ് എന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന വ്യക്തിയായിരുന്നു രാജേഷ് . ബിജെപിയുടെ കൊടുങ്ങല്ലൂരിലെ പ്രധാന നേതാവും കൂടിയായിരുന്നു രാജേഷ്.
