തൃശ്ശൂർ: യുവമോർച്ച നേതാവും സംഘവും കള്ളനോട്ടുകൾ വ്യാപകമായി വിതരണം ചെയ്തത് തൃശ്ശൂർ നഗരത്തിലും ഇരിങ്ങാലക്കുടയിലുമെന്ന് പൊലീസ്. സംഘം അടിച്ചു എന്ന് കരുതുന്ന വ്യാജനോട്ടുകൾ അന്വേഷണ സംഘം ഇന്ന് കണ്ടെത്തി. ലോട്ടറി വൻതോതിൽ വാങ്ങാനായി ഏ​രാ​ശേ​രി രാ​ഗേ​ഷ് കൊടുങ്ങല്ലൂരിൽ നൽകിയ നോട്ടുകളും പൊലീസ് കണ്ടെത്തി.

ഇതിനിടെ 50 രൂപയുടെ കള്ളനോട്ടുകൾ ഇവർ നിർമ്മിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആർക്കും സംശയം തോന്നാതിരിക്കാനാണ് 50 രൂപയുടെ കള്ളനോട്ടുകൾ അടിച്ചത് എന്നാണ് സൂചന. ഇവർ നിർമ്മിച്ച അഞ്ച് 50 രൂപ നോട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വ്യാ​ജ​ൻ ഒ​ഴു​കി​യ​ത് എ​വി​ടേ​യ്ക്കെ​ല്ലാ​മാ​ണെ​ന്നും എ​ത്ര​മാ​ത്രം നോ​ട്ടു​ക​ൾ പ്ര​തി​ക​ൾ വി​പ​ണി​യി​ൽ ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തു​ന്ന വ്യ​ക്തി​യാ​ണ് അ​റ​സ്റ്റി​ലാ​യ രാ​ഗേ​ഷ്. ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ