ആദായനികുതി ഉദ്യോഗസ്ഥര്‍ വലംകൈ,100 കിലോ സ്വര്‍ണം കടത്തിയാലും രക്ഷപ്പെടുത്താം; മോന്‍സണിന്റെ തന്ത്രം

പരാതിക്കാരനായ യാക്കൂബുമായുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കല്‍ തനിക്ക് പണം കടം നല്‍കിയവരെ അനുനയിപ്പിച്ചിരുന്നത് ഉന്നത ബന്ധങ്ങളുണ്ടെന്ന് സ്ഥാപിച്ചുകൊണ്ട്. പുരാവസ്തുക്കള്‍ വിറ്റ പണം ലഭിച്ചാല്‍ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനാകും, ദക്ഷിണേന്ത്യയിലെ ആദായനികുതി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ട് തുടങ്ങിയ അവകാശവാദങ്ങള്‍ മോന്‍സണിന്റെ അനുനയ തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു. പരാതിക്കാരനായ യാക്കൂബുമായുള്ള സംഭാഷണത്തിന്റെ വിഡിയോ മനോരമ ന്യൂസ് പുറത്തു വിട്ടു.

കടം നല്‍കിയ 10 കോടി രൂപ ചോദിക്കാനെത്തിയ യാക്കൂബുമായി മോന്‍സണ്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍. “കേരളത്തില്‍ ഫുള്‍ ബുള്ളറ്റ് പ്രൂഫ് വാഹനമുള്ള ഏക വ്യക്തി ഞാനാണ്. മുഖ്യമന്ത്രിക്കു പോലും പറ്റാത്ത കാര്യമാണിത്. ഇന്ത്യയിലെ ഇന്‍കം ടാക്സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. 100 കിലോ സ്വര്‍ണം കടത്തിയാലും രക്ഷപ്പെടുത്താം,” മോന്‍സണ്‍ പറയുന്നു.

അതേസമയം, മോന്‍സണെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി ക്രൈം ബ്രാഞ്ചിനെ സമീപിച്ചു. താന്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ പുരാവസ്തുവെന്ന പേരില്‍ വില്‍ക്കാന്‍ മോന്‍സണ്‍ ശ്രമിച്ചതായി തിരുവനന്തപുരം സ്വദേശി സുരേഷാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മോന്‍സണിന്റെ പക്കലുള്ള വലിയ വിഗ്രഹങ്ങള്‍ താന്‍ നിര്‍മിച്ചതാണെന്നും 75 ലക്ഷം രൂപ തട്ടിയതായും സുരേഷിന്റെ പരാതിയില്‍ പറയുന്നു. സുരേഷിന്റെ മൊഴി നാളെ രേഖപ്പെടുത്തും.

Also Read: മോന്‍സണ്‍ തട്ടിപ്പുകാരാനായി തോന്നിയിട്ടില്ല, സൗഹൃദം ഉണ്ടായിരുന്നു: ബാല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fake antique scam monson mavunkals conversation with petitioner

Next Story
നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തില്‍ പരിഹരിക്കണം; നിര്‍ദേശവുമായി രാഹുല്‍ ഗാന്ധിCongress, കോണ്‍ഗ്രസ്, Rahul Gandhi, രാഹുല്‍ ഗാന്ധി, K Sudhakaran, VD Satheeshan, VM Sudheeran, Ramesh Chennnithala, Kerala News, IE Malayalm, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com