തിരുവനന്തപുരം: കേരളത്തിൽ പുതിയ 200 രൂപയുടെ കളളനോട്ട് ഇറക്കി കളളനോട്ട് മാഫിയ കെഎസ്ആർടിസിയെ പറ്റിച്ചു. തിരുവനന്തപുരം ഡിപ്പോയിൽ നിന്നാണ് കണ്ടക്ടർമാരെ വൻതോതിൽ കളളനോട്ട് മാഫിയ പറ്റിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
നോട്ട് നിരോധനത്തിന് ഈ ശേഷം ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ 200 രൂപയുടെ കളളനോട്ടുകൾ ആണ് തിരുവനന്തപുരം ഡിപ്പോയിലെ വിവിധ ബസ് കണ്ടക്ടർമാർക്ക് മാഫിയ സംഘം വിതരണം ചെയ്തത്. എല്ലാ കണ്ടക്ടർമാരിൽ നിന്നുമായി 26 നോട്ടുകളാണ് ഡിപ്പോയിൽ ലഭിച്ചത്.
ഏത് ബസിൽ നിന്നുളള കളക്ഷനിലാണ് കളളനോട്ടുകൾ വന്നതെന്ന് തിരിച്ചറിയാനുളള സംവിധാനം പോലും കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ ഇല്ല. കളളനോട്ടുകൾ വ്യാപകമായി ലഭിച്ചതോടെ ജാഗ്രത പാലിക്കാൻ ബസ് കണ്ടക്ടർമാർക്ക് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ നിർദ്ദേശം നൽകി.
ഇതോടെ പുതിയ 200, 500 നോട്ടുകൾ സ്വീകരിക്കുന്നതെങ്ങിനെയെന്ന സംശയത്തിലാണ് ബസ് കണ്ടക്ടർമാരും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.