കോട്ടയം: ഫെയ്സ്ബുക്കിലൂടെ പരിയപ്പെട്ട പതിനേഴുകാരനെ തേടി 21 കാരിയായ യുവതി വീട്ടിലെത്തി. പതിനേഴുകാരന്റ അമ്മ നൽകിയ പരാതിയെത്തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ ബാലപീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. കോട്ടയം പാലായിലാണ് സംഭവം.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. എറണാകുളത്ത് ബ്യൂട്ടിഷനായി ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. ഇന്നലെയാണ് പെൺകുട്ടി രാമപുരം സ്വദേശിയായ പതിനേഴുകാരന്റെ വീട്ടിലെത്തിയത്. ആൺകുട്ടിയുടെ മുറിയിൽ കയറി വാതിലടച്ചിരുന്നു. വീട്ടുകാർ ആവശ്യപ്പെട്ടിട്ടും പുറത്തുവരാതിരുന്നതോടെ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസെത്തി ബലം പ്രയോഗിച്ചാണ് മുറി തുറന്നത്. പെൺകുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാലാണ് പെൺകുട്ടിക്കെതിരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതിനു മുൻപും ആൺകുട്ടിയെ കാണാൻ യുവതി വീട്ടിലെത്തിയിരുന്നു.

വീട്ടിലേക്ക് പോകാൻ വിസമ്മതിച്ച പതിനേഴുകാരനെ ജുവനൈൽ ഹോമിലേക്ക് അയച്ചു. യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമായശേഷം കോടതിയിൽ ഹാജരാക്കി. കോടതി പെൺകുട്ടിയെ റിമാൻഡ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.