/indian-express-malayalam/media/media_files/uploads/2019/04/kadal.jpg)
കൊച്ചി: 'ക്യൂന്‍സ് ലൗഞ്ച്' ഫേസ്ബുക്ക് വനിതാ കൂട്ടായ്മയുടെ, 'കഥ പറയും കടലുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടന്നു. കേരള ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ കോർപറേഷൻ മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ ഐ എ എസ് മുഖ്യാതിഥിയായി. തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ കെ. ഹരികൃഷ്ണന് പ്രശാന്ത് നായർ പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു.
രണ്ടാം വര്‍ഷത്തിലേക്കു പ്രവേശിച്ച ക്വീന്‍സ് ലൗഞ്ചിന്റെ രണ്ടാം പുസ്തകമാണ് 'കഥ പറയും കടലുകള്‍'. ഓരോ സ്ത്രീയുടെയും ഉള്ളിലെ കടല്‍ എന്ന തീമില്‍ തയ്യാറാക്കിയ ഈ പുസ്തകം എഴുപത്തിമൂന്നു കഥാകാരികളുടെ അടയാളപ്പെടുത്തലാണ്.
ലോകത്തിന്റെ പല കോണുകളില്‍ നിന്ന്, വ്യത്യസ്ത വീക്ഷണങ്ങളും താത്പര്യങ്ങളുമുള്ള ഒരു കൂട്ടം പെണ്മനസ്സുകള്‍ ചേര്‍ന്ന് 2016 സെപ്റ്റംബറിലാണ് ക്യൂന്‍സ് ലൗഞ്ച് (Queens Lounge) എന്ന ഫേസ്ബുക് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. പതിനെട്ട് മുതല്‍ എഴുപത് വയസുവരെ പ്രായമുള്ള എഴുനൂറോളം പ്രതിഭാധനരായ വനിതകള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്. വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഉദ്യോഗാര്‍ത്ഥികളും എന്നു തുടങ്ങി സ്ത്രീ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ക്യൂന്‍സ് ലൗഞ്ച്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.