നടന്‍ ജയസൂര്യയുടെ ഭാര്യയുടെ പണം തട്ടാന്‍ ശ്രമം. ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്. സരിത ജയസൂര്യയുടെ വസ്ത്ര സഥാപനത്തിലേക്കാണ് ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമിച്ചത്. ഫെയ്സ്ബുക്ക് പേജില്‍ 25,000 രൂപ അടക്കാനുണ്ടെന്നും പേടിഎം വഴി ഇടപാട് നടത്തണം എന്നും ഒരാള്‍ ഫോണ്‍വിളിച്ച് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ തട്ടിപ്പ് മണത്ത സരിത ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ പേജ് ഹാക്ക് ചെയ്തെന്നും പണം തന്നില്ലെങ്കില്‍ അക്കൗണ്ട് തരില്ലെന്നും ഇയാള്‍ സന്ദേശം അയക്കുകയായിരുന്നു. ഇയാള്‍ നിരവധി പേരുടെ അക്കൗണ്ട് ഇതുപോലെ ഹാക്ക് ചെയ്തിട്ടുളളതായി ജയസൂര്യ പറയുന്നു. ഫെയ്സ്ബുക്കിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ജയസൂര്യ ഭാര്യയുടെ അക്കൗണ്ട് തിരിച്ചെടുത്തിട്ടുണ്ട്. ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ജയസൂര്യ അറിയിച്ചു.

ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്,
AN IMPORTANT MSG… അതേ… ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048)
വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-ൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു.

ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വൻ english – ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM – ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..

പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ…
ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..
എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.