scorecardresearch
Latest News

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

മലയാളസാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ( 2022) നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. മലയാളസാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണു പുരസ്‌കാരം.

അഞ്ചുലക്ഷം രൂപയും ശില്‍പ്പവും മംഗളപത്രവും ഉൾപ്പെടുന്ന പുരസ്‍കാരം സാംസ്‌കാരിക മന്ത്രി വി എന്‍ വാസവനാണു പ്രഖ്യാപിച്ചത്.

സാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫ. എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവർ അംഗങ്ങളുമായ വിധിനിര്‍ണയ സമിതി ഏകകണ്ഠമായാണു സേതുവിനു പുരസ്‌കാരം സമര്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്.

കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (പേടിസ്വപ്‍നം, പാണ്ഡവപുരം), മുട്ടത്തുവർക്കി പുരസ്കാരം (പാണ്ഡവപുരം), മലയാറ്റൂർ പുരസ്കാരം (കൈമുദ്രകൾ), വിശ്വദീപം പുരസ്കാരം (നിയോഗം), പത്മരാജൻ പുരസ്കാരം (ഉയരങ്ങളിൽ) എന്നിവ സേതുവിനു ലഭിച്ചിട്ടുണ്ട്. 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ezhuthachan award 2022 to sethu

Best of Express