തിരുവനന്തപുരം: 2018ലെ എഴുത്തച്ഛൻ പുരസ്കാരം എം.മുകുന്ദന്. മലയാള സാഹിത്യ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് മുകുന്ദന് പുരസ്കാരം ലഭിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സർക്കാർ സാഹിത്യ മേഖലയിൽ ഏർപ്പെടുത്തിയ ഉന്നതമായ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. സാംസ്കാരിക മന്ത്രി എ.കെ.ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

1942 സെപ്റ്റംബർ 10ന് മാഹിയിൽ ജനിച്ച മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ എന്നീ നോവലുകളിൽ മയ്യഴിയുടെ സാമൂഹിക രാഷ്ട്രീയമായിരുന്നു പശ്ചാത്തലം. മയ്യഴിയുടെ കഥാകാരൻ എന്നാണ് മുകുന്ദനെ വിശേഷിപ്പിക്കുന്നത്. മലയാള സാഹിത്യത്തിന് പുതിയ മാനം കൊണ്ടുവന്ന എഴുത്തുകാരനാണ് മുകുന്ദൻ. കേന്ദ്ര-കേരള സാഹിത്യ പുരസ്കാരം, മുട്ടത്ത് വർക്കി, വയലാർ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ ബഹുമതിയായ ഷെവലിയാർ പുരസ്കാരം തുടങ്ങിയവ മുകുന്ദന് ലഭിച്ചിട്ടുണ്ട്

ദൈവത്തിന്റെ വികൃതികൾ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, കേശവന്റെ വിലാപം, ഈ ലോകം അതിലൊരു മനുഷ്യൻ, പ്രവാസം, ഡൽഹി ഗാഥകൾ, സീത, കുട നന്നാക്കുന്ന ചോയി തുടങ്ങി നിരവധി പുസ്തകങ്ങൾ മുകുന്ദൻ രചിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ