മലപ്പുറം: കൊണ്ടോടിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കൾ പൊലീസ് പിടികൂടി. ചാക്കിൽ നിറച്ച കോഴിക്കാഷ്ടത്തിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്.

മോങ്ങത്തെ ഒരു ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്‌ഫോടക വസ്തുക്കൾ. തുടർന്ന് ഗോഡൗണിൽ നടത്തിയ പരിശോധനയിൽ വലിയ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. പതിനായിരം ഡിറ്റണേറ്ററുകള്‍, 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് പരിശോധന പൂർത്തിയായ ശേഷമേ കൃത്യമായ കണക്ക് ലഭിക്കൂ.

ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ