scorecardresearch

സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണം; ആവശ്യവുമായി ജി. സുധാകരന്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആലപ്പുഴയില്‍ സുധാകരനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആലപ്പുഴയില്‍ സുധാകരനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു

author-image
WebDesk
New Update
G. Sudhakaran, CPM

Photo: Facebook/ G. Sudhakaran

കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍. അത് സംബന്ധിച്ച് പാര്‍ട്ടിക്ക് സുധാകരന്‍ കത്ത് നല്‍കി. എന്നാല്‍ കത്ത് നല്‍കിയ കാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അന്തിമ തീരുമാനം സ്വീകരിക്കേണ്ട പാര്‍ട്ടിയാണെന്നും സുധാകരന്‍ വ്യക്തമാക്കി.

Advertisment

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് സുധാകരന്‍ കത്തയച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് സാധിച്ചിട്ടില്ല. സംസ്ഥാന സമിതി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കാനുള്ള പാര്‍ട്ടി തീരുമാനം നടപ്പാക്കുമെന്ന് കോടിയേരി പറഞ്ഞിരുന്നു.

എന്നാല്‍ 75 വയസുള്ള സുധാകരനടക്കമുള്ള ചില നേതാക്കന്മാര്‍ക്ക് ഇതില്‍ ഇളവ് ലഭിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതിയില്‍ നിന്ന് മാറണമെന്ന ആവശ്യവുമായി സുധാകരന്‍ തന്നെ എത്തിയത്. സുധാകരനെ മാറ്റി നിര്‍ത്തേണ്ടതില്ല എന്ന നിലപാടിലാണ് സിപിഎം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആലപ്പുഴയില്‍ സുധാകരനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സുധാകരന്റെ മണ്ഡലത്തില്‍ നിന്നുപോലും എതിര്‍പ്പുയര്‍ന്നിരുന്നു. എച്ച്. സലാമിനെ അമ്പലപ്പുഴയില്‍ തോല്‍പ്പിക്കാന്‍ സുധാകരന്‍ ശ്രമം നടത്തിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ആലപ്പുഴയിലെ വസ്തുതകള്‍ പരിശോധിക്കാന്‍ സിപിഎം പ്രത്യേക സമിതിയെ നിയമിച്ചിരുന്നു.

Advertisment

Also Read: പതാക ഉയര്‍ത്തി ആനത്തലവട്ടം; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി

G Sudhakaran Cpm Alappuzha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: