scorecardresearch
Latest News

കേരളത്തില്‍ ആഡംബര ബസുകളില്‍ ലഹരി കടത്ത് വ്യാപകമാണെന്ന് ഋ​ഷി​രാ​ജ് സിം​ഗ്

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ത​ങ്ങ​ൾ​ക്ക് പ​രി​മി​തി​യു​ണ്ടെന്നും ഋ​ഷി​രാ​ജ് സിം​ഗ്

kerala, Bus, Rishiraj Singh,

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ഡം​ബ​ര ബ​സു​ക​ളി​ൽ ല​ഹ​രി ക​ട​ത്ത് വ്യാ​പ​ക​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ത​ങ്ങ​ൾ​ക്ക് പ​രി​മി​തി​യു​ണ്ടെന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള പ്ര​ത്യേ​ക​സം​ഘം ഊ​ർ​ജി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേരളത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്ന് മാസത്തിലൊരിക്കല്‍ സര്‍വീസ് വിവരങ്ങള്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കണമെന്നതടക്കം കര്‍ശന നിര്‍ദേശങ്ങളാണ് ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഇറക്കിയ സര്‍ക്കുലറിലുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Excise commissioner rishi raj singh assures action against buses