/indian-express-malayalam/media/media_files/uploads/2018/03/rishiraj-singh-ips.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ആഡംബര ബസുകളിൽ ലഹരി കടത്ത് വ്യാപകമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ഇത്തരം വാഹനങ്ങൾ പരിശോധിക്കുന്നതിന് തങ്ങൾക്ക് പരിമിതിയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ബസുകൾ പരിശോധിക്കാനുള്ള പ്രത്യേകസംഘം ഊർജിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്ന് മാസത്തിലൊരിക്കല്‍ സര്‍വീസ് വിവരങ്ങള്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നല്കണമെന്നതടക്കം കര്‍ശന നിര്‍ദേശങ്ങളാണ് ഗതാഗത സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ ഇറക്കിയ സര്‍ക്കുലറിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.