/indian-express-malayalam/media/media_files/uploads/2017/03/exam.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂളില്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ അധ്യപകർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി മുക്കം പൊലീസാണ് കേസെടുത്തരിക്കുന്നത്.
നീലേശ്വരം സ്​കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ്​ സൂപ്രണ്ടുമായ ​െക റസിയ, ഇതേ സ്​കൂളിലെ അധ്യാപകനും അഡീഷനൽ ഡെപ്യൂട്ടി ചീഫുമായ നിഷാദ്​ വി. മുഹമ്മദ്​, പരീക്ഷ ഡെപ്യൂട്ടി ചീഫ്​ സൂപ്രണ്ടും ചേന്ദമംഗലൂർ സ്കൂളിലെ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ആൾമാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് അധ്യപകർക്കെതിരെ നാല് ചുമത്തിയിരിക്കുന്നത്. മൂന്ന് പേർക്കെതിരെയും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹയർസെക്കണ്ടറി വകുപ്പ് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണന്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
വിജയശതമാനം കൂട്ടാനാണ് നീലേശ്വരം സ്കൂളിലെ പ്രിൻസിപ്പാളും അധ്യാപകനും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. അതേസമയം വകുപ്പ് തല അന്വേഷണം ചൊവ്വാഴ്ച ആരംഭിക്കും. സ്​കൂളിലെത്തി പരിശോധന നടത്തുന്ന സംഘം വിദ്യാർഥികളിൽനിന്നും മറ്റു​ അധ്യാപകരിൽനിന്നും മൊഴിയെടുക്കും. പരീക്ഷയിലെ ഇൻവിജിലേറ്റർമാരുടെയും മൊഴിയെടുക്കും. ഹയർ സെക്കൻഡറി പരീക്ഷ ബോർഡ്​ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്​ വകുപ്പു​തല അന്വേഷണം.
പരീക്ഷ കഴിഞ്ഞ് അന്നേ ദിവസം ഉച്ചയോടുകൂടി തന്നെ ഉത്തരക്കടലാസുകൾ സീൽ ചെയ്ത് മൂല്യനിർണ്ണയത്തിനായി അയക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഗ്രാമീണ മേഖലകളിലുള്ള സ്കൂളുകൾക്ക് അടുത്ത ദിവസം രാവിലെ വരെ സമയം നൽകാറുണ്ട്. മാർച്ച് 21 ന് രാവിലെയാണ് പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വണ്ണിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയും നടന്നത്. തൊട്ടടുത്ത ദിവസം പരീക്ഷകൾ ഇല്ലാതിരുന്നതിനാൽ, ഈ അവസരം മുതലെടുത്ത് അധ്യാപകനായ നിഷാദ് വി മുഹമ്മദ് നാല് ഉത്തരക്കടലാസുകൾ മാറ്റി എഴുതുകയും 32 എണ്ണത്തിൽ തിരുത്തൽ വരുത്തുകയുമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us