തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണി മുഴക്കിയ മധ്യപ്രദേശിലെ ആർഎസ്എസ് മുൻ നേതാവ് കുന്ദൻ ചന്ദ്രാവത് അറസ്റ്റില്‍. ഉജ്ജയിനിൽ നിന്നാണ് കുന്ദൻ ചന്ദ്രാവത് പിടിയിലായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചന്ദ്രാവതിന്‍റെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് ആര്‍എസ്എസ് അദ്ദേഹത്തെ സംഘടനയില്‍ നിന്നും നീക്കം ചെയ്തിരുന്നു. കേരളത്തിലെ ബിജെപി-ആർഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ സിപിഎം ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പിണറായിയുടെ തലവെട്ടാൻ ചന്ദ്രാവത് ആഹ്വാനം ചെയ്തത്. തലവെട്ടുന്നവർക്ക് തന്‍റെ സ്വത്തുക്കൾ വിറ്റാണെങ്കിലും പണം നൽകുമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വാഗ്ദാനം.
തുടര്‍ന്നാണ് ഉജ്ജയ്ൻ പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

നേരത്തെ, സംഭവം വിവാദമായതിനെത്തുടർന്ന് കുന്ദൻ ചന്ദ്രാവത്ത് പ്രസ്താവന പിൻവലിച്ചിരുന്നു. പിണറായിയെ വ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ൽ ഖേ​ദ​മു​ണ്ടെ​ന്നും പ​ശ്ചാ​ത്ത​പിക്കു​ന്ന​താ​യും പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നുമായിരുന്നു ചന്ദ്രാവത് പറഞ്ഞത്.

കേരളത്തിൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ വ​ലി​യ വേ​ദ​ന​യാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു തന്‍റെ ഭാഗത്തു നിന്ന് ഉ​ണ്ടാ​യ​തെ​ന്നും ച​ന്ദ്രാ​വ​ത് പ​റ​ഞ്ഞിരുന്നു.

ഉ​ജ്ജ​യി​ൻ ടൗ​ണി​ലെ ഷ​ഹീ​ദ് പാ​ർ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ലാ​യി​രു​ന്നു ച​ന്ദ്രാ​വ​തി​ന്‍റെ കൊ​ല​വി​ളി. പി​ണ​റാ​യി വി​ജ​യ​ന്‍റെ ത​ല വെ​ട്ടി​യെ​ടു​ത്തു കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണ് ച​ന്ദ്രാ​വ​ത് വാ​ഗ്ദാ​നം ചെ​യ്ത​ത്. “കേ​ര​ള​ത്തി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്. വി​ജ​യ​നു മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യി​ല്ല. പി​ണ​റാ​യി​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്തു​കൊണ്ടു​വ​രു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി​യോ​ളം വ​രു​ന്ന ത​ന്‍റെ സ്വ​ത്തു​ക്ക​ൾ ഇ​ഷ്ട​ദാ​നം ന​ൽ​കു​മെ​ന്നു​മാ​ണ്’ ആ​ർ​എസ്എ​സ് നേ​താ​വ് പ​റ​ഞ്ഞ​ത്. ഉ​ജ്ജ​യി​നി​ൽ​ നി​ന്നു​ള്ള ബി​ജെ​പി എം​പി ഡോ. ​ചി​ന്താ​മ​ണി മാ​ള​വ്യ​യും എം​എ​ൽ​എ മോ​ഹ​ൻ യാ​ദ​വും ഉ​ൾ​പ്പെ​ടെ പ്രദേ​ശ​ത്തെ ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ ഇ​രി​ക്കു​ന്ന പൊ​തു​വേ​ദി​യി​ലാ​യി​രു​ന്നു ച​ന്ദ്രാ​വ​തി​ന്‍റെ വി​വാ​ദ പ്ര​സം​ഗം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ