തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സംഭവത്തിൽ അന്വേഷണം നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി. റിട്ട: ജസ്റ്റിസ് പി.എസ്.ആന്രണി കമ്മിഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് അടുത്ത മാസം ആദ്യത്തോടെ  സമർപ്പിക്കുമെന്നാണ് സൂചന. മാർച്ച് 29 ന് നിയമിച്ച കമ്മിഷന്രെ കാലാവധി മൂന്ന് മാസമായിരുന്നു.

എൻസിപി നേതാവായിരുന്ന മന്ത്രി ശശീന്ദ്രൻ 2017 മാർച്ച് 26 നാണ് ആരോപണത്തെ തുടർന്ന് രാജിവച്ചത്. മംഗളം ചാനലിൽ വന്ന ടെലിഫോൺ സംഭാഷണമാണ് രാജിക്ക് കാരണമായത്. എന്നാൽ ഇത് മന്ത്രിയ്ക്കെതിരായ കെണിയാണെന്ന് ആരോപണമുയർന്നു. ഇതേ തുടർന്ന് പൊലീസ് കേസും എടുത്തിട്ടുണ്ടായിരുന്നു.  പൊലീസ് കേസിൽ ചാനലിന്രെ സിഇഒ അജിത് കുമാർ, മാധ്യമ പ്രവർത്തകർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു.

ഫോൺ കെണി വിവാദത്തിൽ ശശീന്ദ്രനോട് സംസാരിച്ചുവെന്ന് പറയപ്പെടുന്ന സ്ത്രീ അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരുന്നു. എന്നാൽ ആ കേസ് പിൻവലിക്കാൻ ഇപ്പോൾ സ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.