scorecardresearch
Latest News

തീരുമാനം വൈകില്ല; എൻഡിഎയിലേക്കെന്ന പ്രചാരണം തള്ളാതെ പി.സി ചാക്കോ

കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖര്‍ ഒരാള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുമ്പോള്‍ അത്തരം പ്രചാരണങ്ങള്‍ ഉണ്ടാവും

തീരുമാനം വൈകില്ല; എൻഡിഎയിലേക്കെന്ന പ്രചാരണം തള്ളാതെ പി.സി ചാക്കോ

തിരുവനന്തപുരം: എൻഡിഎ പ്രവേശനം എന്ന വാർത്ത തള്ളാതെ രാജിവച്ച കോൺഗ്രസ് നേതാവ് പി.സി ചാക്കോ. നാളെ എന്ത് എന്ന കാര്യത്തിൽ തീരുമാനം വൈകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കുകയെന്ന തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും മാസങ്ങളായി ഇതു സംബന്ധിച്ച ആലോചനയിലായിരുന്നുവെന്നും പിസി ചാക്കോ പറഞ്ഞു. മാധ്യമം ദിനപത്രത്തോടായിരുന്നു പി.സി ചാക്കോയുടെ പ്രതികരണം.

“എന്‍ഡിഎയുടെ ഭാഗമാവുമെന്ന പ്രചാരണം സ്വാഭാവികമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖര്‍ ഒരാള്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കുമ്പോള്‍ അത്തരം പ്രചാരണങ്ങള്‍ ഉണ്ടാവും. അത് തള്ളുന്നില്ല. നാളെ എന്ത് എന്ന കാര്യത്തില്‍ തീരുമാനം വൈകില്ല. രാഷ്ട്രീയ നിലപാട് സംബന്ധിച്ച തീരുമാനം ഉടനുണ്ടാവും. വിവിധ തലങ്ങളില്‍ ചര്‍ച്ച തുടരുകയാണ്,” പിസി ചാക്കോ പറഞ്ഞു.

Read More: ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതം: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി തന്നെ ഏറെ വേദനിപ്പിച്ചു, പീന്നീട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ജനാധിപത്യ വിരുദ്ധ നടപടികള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും പിസി ചാക്കാ വ്യക്തമാക്കി.

കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് കഴിഞ്ഞദിസവം ബിജെപിയിൽ ചേർന്നിരുന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. നേമത്ത് സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് ഏഴിനാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിൽനിന്നാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. വിജയൻ തോമസ് പാർട്ടിയിൽ ചേർന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്ന് വിജയൻ തോമസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ex congress leader pc chacko about nda entry

Best of Express