scorecardresearch

മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായേക്കും

കെ.ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നാണ് നിലവില്‍ സൂചന

കെ.ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നാണ് നിലവില്‍ സൂചന

author-image
WebDesk
New Update
Jayakumar

കെ.ജയകുമാർ

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. ശബരിമല സ്‌പെഷ്യല്‍ ഓഫീസറും മുന്‍ ദേവസ്വം കമ്മിഷണറുമാണ് ജയകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചശേഷം ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ ആണ് അന്തിമതീരുമാനമെടുത്തത്. 

Advertisment

Also Read: എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ഇന്ന്

ദേവസ്വം മന്ത്രി അറിയിച്ചെന്നും തിങ്കളാഴ്ച ഉത്തരവ് പ്രതീക്ഷിക്കുന്നുവെന്നും ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെല്ലുവിളി എന്നതിനേക്കാൾ വലിയ അവസരമായി ഇതിനെ കാണുന്നു. തീർത്ഥാടനം ഭംഗിയാക്കുക എന്നതാണ് ലക്ഷ്യം. വിശ്വാസികളുടെ വിശ്വാസത്തെ കാത്തുരക്ഷിക്കണം. സർക്കാർ എന്നിൽ അർപ്പിച്ച വിശ്വാസവും കാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: സംസ്ഥാനത്ത് ഇന്നു മുതൽ ഇടിമിന്നലോടുകൂടിയ മഴ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

കെ.ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നാണ് നിലവില്‍ സൂചന. അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ജയകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പട്ടികയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയത്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം ആരെ നിശ്ചയിക്കാമെന്ന് മന്ത്രി വാസവന് തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം. ഇത് അനുസരിച്ചാണ് കെ.ജയകുമാറിനെ തീരുമാനിച്ചതെന്നാണ് വിവരം.

Advertisment

Also Read: 31 കി.മീ ദൈർഘ്യത്തിൽ 27 സ്റ്റേഷനുകൾ; തിരുവനന്തപുരം മെട്രോ റെയില്‍ അലൈന്‍മെൻ്റിന് അംഗീകാരം

കെ.ജയകുമാർ ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Read More: ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: