പ്രധാനമന്ത്രി നരേന്ദ്രമോദി മലപ്പുറത്ത് വന്ന് മത്സരിച്ചാലും പികെ കുഞ്ഞാലിക്കുട്ടി തന്നെ ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണന്‍. മലപ്പുറം നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ കുഞ്ഞാലിക്കുട്ടിക്ക് ആശംസകള്‍ അര്‍പ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രചരണ പരിപാടിയില്‍ പങ്കെടുത്തു. മതേതരത്വവും ജനാധിപത്യവും രാജ്യത്ത് നിലനില്‍ക്കാന്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ചരിത്രവിജയത്തിലേക്ക് എത്തിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ മതേതരത്വത്തിനു വേണ്ടി പോരാടുന്ന നേതൃനിരയില്‍ കുഞ്ഞാലിക്കുട്ടിയെ എത്തിക്കാന്‍ വിജയിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു. കല്ലുംമുള്ളും നിറഞ്ഞ വഴിയാണെന്ന് അറിയാമെന്നും അത് കടന്നുപോകാന്‍ എല്ലാവരും പിന്തുണക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ