ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനം ആരംഭിച്ചു

വര്‍ഷത്തിലൊരിക്കലാണ് ഏഴരപ്പൊന്നാനകളുടെ ദര്‍ശനം നടത്തുന്നത്‌

ettumanoor-sree-mahadeva-temple-ഏറ്റുമാനൂര്‍-ശ്രീ-മഹാദേവ-ക്ഷേത്രം-ezhara-ponnana--ഏഴരപ്പൊന്നാന-iemalayalam-ഐഇമലയാളം

കോട്ടയം: ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനം ആരംഭിച്ചു. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ദര്‍ശനം ഇന്നലെ രാത്രിയാണ് ആരംഭിച്ചത്. ഇത് തിരുവാതിര ദിവസത്തെ ആറാട്ട് വരെ തുടരും. ദേവസ്വം പ്രസിഡന്റ് എന്‍ വാസു ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ദര്‍ശനത്തിനെത്തി.

ettumanoor-sree-mahadeva-temple-ഏറ്റുമാനൂര്‍-ശ്രീ-മഹാദേവ-ക്ഷേത്രം-ezhara-ponnana--ഏഴരപ്പൊന്നാന-iemalayalam-ഐഇമലയാളം

ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനത്തിന് കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ പ്രമുഖ സ്ഥാനമുണ്ട്. രണ്ട് അടി ഉയരമുള്ള ഏഴ് ആനകളുടേയും ഒരു അടി ഉയരമുള്ള ഒരു ആനയുടേയും സ്വര്‍ണ പ്രതിമകളാണ് ക്ഷേത്രത്തിലുള്ളത്. ഇതില്‍ നിന്നാണ് ഏഴരപ്പൊന്നാനയെന്ന പ്രയോഗം വന്നത്.

മലയാള മാസം കുംഭത്തിലാണ് ഈ ആനകളുടെ ദര്‍ശനം നടത്തുന്നത്.

തിരുവിതാംകൂര്‍ രാജാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് ഏഴരപ്പൊന്നാനകളെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ettumanoor sree maezhara ponnana procession

Next Story
മണലൂരില്‍ യുവതിയുടെ ആത്മഹത്യ: അറസ്റ്റിലായ ശ്രീകാന്തിനെ പിന്തുണച്ച് കോമരങ്ങള്‍കോമരം-oracle-യുവതിയുടെ ആത്മഹത്യ- suicide of housewife- തൃശൂര്‍-thrissur
The moderation of comments is automated and not cleared manually by malayalam.indianexpress.com