എറണാകുളത്ത് കർശന നിയന്ത്രണം; ജില്ലാ അതിർത്തികൾ അടയ്ക്കും, അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ നടപടി

എറണാകുളം ജില്ലയിൽ കോവിഡ് ബാധിതർ അറുപതിനായിരം കടന്നിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്

covid 19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, covid19 kerala, കോവിഡ് 19 കേരളം, covid19 second wave, കോവിഡ് 19 രണ്ടാം തരംഗം, covid19 second wave kerala, കോവിഡ് 19 രണ്ടാം തരംഗം കേരളം, semi lockdown kerala,സെമി ലോക്ക്ഡൌൺ, weekend lockdown kerala, weekend curfew kerala, weekend curfew kerala guideline, pinarayi vijayan, പിണറായി വിജയന്‍,ie malayalam, ഐഇ മലയാളം

കൊച്ചി: എറണാകുളം ജില്ലയിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ. ജില്ലാ അതിർത്തികൾ അടയ്ക്കും. ജില്ലാ അതിർത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടൂ. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.

ജില്ലയിൽ വാഹന പരിശോധന കർശനമായി നടപ്പാക്കും. വാഹനങ്ങളുടെ നമ്പർ, യാത്ര ചെയ്യുന്നവരുടെ ഫോൺ നമ്പരും നോട്ട് ചെയ്യുന്നുണ്ട്. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ എഫ്ഐആർ അടക്കമുളള കർശന നിയന്ത്രണത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Read More: കണ്ടെയ്ൻമെന്റ് സോണിലുളളവർ പുറത്തിറങ്ങരുത്; എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു

ഇന്നു രാത്രിയോടെ ജില്ലാ അതിർത്തികൾ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്‌പി കെ.കാർത്തിക് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയിൽ കോവിഡ് ബാധിതർ അറുപതിനായിരം കടന്നിട്ടുണ്ട്. നിലവിൽ 61,847 പേരാണ് കോവിഡ് പൊസിറ്റീവായി ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. 2500 പേരോളമാണു ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സർക്കാർ ആശുപത്രികളിൽ 800 പേർ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ernakulam strict restrictions from tomorrow494605

Next Story
ലോക്ക്ഡൗൺ കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കാം, ഇ സഞ്ജീവനി കോവിഡ് ഒപി ഇനി 24 മണിക്കൂറുംesanjeevani, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com