തിരുവനന്തപുരം: എറണാകുളം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര സ്റ്റേഷൻ പരിധിയിൽ ഉയർത്താൻ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ അഡ്വൈസർ പി.വി വൈദ്യലിംഗവുമായി ഇന്ന് നടത്തിയ കൂടികാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിലവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാത്രമാണ് അന്താരാഷ്ട്ര സ്റ്റേഷൻ പരിധിയിൽ ഉള്ളത്.

കേരളത്തിലേക്കുള്ള രാജധാനി എക്സ്പ്രസ്സിന്റെ എണ്ണം 4 മുതൽ 5 വരെ ആക്കി വർദ്ധിപ്പിക്കുന്നത് പരിഗണിക്കാമെന്ന് റെയിൽവെ അഡ്വൈസർ ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു. മാവേലി എക്സ്പ്രസ് അടക്കമുള്ള എല്ലാ പ്രധാന തീവണ്ടികളിലും ഫസ്റ്റ്‌ക്ലാസ് ഏ.സി. കമ്പാര്‍ടുമെന്റുകള്‍ ഉള്‍പ്പെടുത്തുന്നതും കേരളത്തില്‍ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നതും പരിഗണിക്കും.സലൂണ്‍ റെയ്‌ല്‍ കോച്ച് കേരളത്തില്‍ അവതരിപ്പിക്കും എന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ