കൊച്ചി: എറണാകുളത്ത് പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ഉത്തർപ്രദേശിലേക്ക്. സംഭവത്തിൽ മൂന്ന് പ്രതികൾ ഇതോടകം അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികൾ കേരളം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തർപ്രദേശിലേക്ക് വ്യാപിപ്പിക്കുന്നത്.
കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നേതൃത്യത്തിൽ പത്തംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
Read More: ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു
കുട്ടിയെ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് വരെ ലൈംഗികപീഡനത്തിന് ഇരയാക്കുകായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ലൈംഗികാക്രമണത്തിന് ഇരയാക്കിയത്. കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് സ്കൂൾ അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിന് വിവരങ്ങള്‍ പുറത്ത് അറിയുന്നത്. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്.
പെൺകുട്ടി താമസിച്ചിരുന്ന വീടിനടുത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രതികൾ എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Editor’s note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.