തിരുവനന്തപുരം: കേരളത്തിൽ നിന്ന് മുംബൈ, ഡൽഹി നഗരങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകളുടെ സമയക്രമം റെയിൽവേ പുറത്തുവിട്ടു. കേരളത്തിൽ നിന്ന് എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, തിരുവനന്തപുരം-മുംബൈ ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ്സ് എന്നിവയാണ് ജൂൺ ഒന്നിന് പുനരാരംഭിക്കുന്ന അന്തർ സംസ്ഥാന ട്രെയിൻ സർവീസുകൾ.
സ്റ്റോപ്പുകൾ
ആലുവ, തൃശ്ശൂർ, ഷൊറണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ,പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലൂരു ജങ്ഷൻ, ഉടുപ്പി, കുന്ദാപുര, ഭട്കൽ, കുംത, കാർവാർ, മഡ്ഗാവ്, തിവിം, കങ്കവാലി, രത്നഗിരി, ചിപ്ലുൻ, പൻവേൽ, കല്യാൺ, ഇഗാത്പുരി, നാസിക് റോഡ്, മാൻമദ്, ഭുസാവാൽ, ബുർഹാൻപൂർ, ഖണ്ഡ്വ, ഇറ്റാർസി, ഭോപ്പാൽ, ബിന,ഝാൻസി, ഗ്വാളിയോർ, മൊറേന, ആഗ്ര കന്റോമെന്റ്, മഥുര, ഫരീദാബാദ് എന്നീ സ്റ്റേഷനുകളിലാണ് എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ്സിന് സ്റ്റോപ്പുള്ളത്.
Read More: ജൂൺ ഒന്നു മുതൽ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരേക്കും ജനശതാബ്‌ദി: അറിയേണ്ടതെല്ലാം
വർക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ,ആലുവ, തൃശ്ശൂർ, ഷൊറണൂർ, കുറ്റിപ്പുറം, തിരൂർ,പരപ്പനങ്ങാടി, കോഴിക്കോട്, വടകര, കണ്ണൂർ, കണ്ണപുരം, ചെറുവത്തൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലൂരു ജങ്ഷൻ, സൂരത്കൽ, ഉടുപ്പി, കുന്ദാപുര, ബൈന്ദൂർ, ഭട്കൽ, മുർഡേശ്വർ, കുംത, കാർവാർ,കണകോണാ, മഡ്ഗാവ്, കർമലി, തിവിം, കുദൽ, രത്നഗിരി, ചിപ്ലുൻ, ഖേദ്, പൻവേൽ, താനെ എന്നീ സ്റ്റേഷനുകളിലാണ് തിരുവനന്തപുരം ലോകമാന്യതിലക് എക്സ്പ്രസ്സ് നിർത്തുക.
കോച്ചുകൾ
എറണാകുളം- നിസാമുദ്ദീൻ
- എസി റ്റു ടയർ-5
- എസി ത്രീ ടയർ-5
- സ്ലീപ്പർ ക്ലാസ് -10
- സെകൻഡ് ക്ലാസ് -2
തിരുവനന്തപുരം- ലോകമാന്യതിലക്
- എസി റ്റു ടയർ-1
- എസി ത്രീ ടയർ-6
- സ്ലീപ്പർ ക്ലാസ് -10
- സെകൻഡ് ക്ലാസ് -2
സമയക്രമം
ജൂൺ 10 മുതൽ ട്രെയിനുകൾ മൺസൂൺ സമയക്രമം അനുസരിച്ചാണ് യാത്രചെയ്യുക. ജൂൺ 10 വരെയുള്ള ദിവസങ്ങളിൽ സാധാരണ സമയക്രമം പാലിക്കും.
എറണാകുളം നിസാമുദ്ദീൻ, നോൺ മൺസൂൺ: നമ്പർ 02617 ട്രെയിൻ 01.15ന് എറണാകുളത്തുനിന്ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചക്ക് 01.15ന് നിസാമുദ്ദീനിൽ എത്തിച്ചേരും. തിരിച്ചുള്ള നമ്പർ 02618 ട്രെയിൻ 09.15ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടും. മൂന്നാം ദിവസം രാവിലെ 10.40ന് നിസാമുദ്ദീനിൽ എത്തിച്ചേരും. ജൂൺ ഒന്നുമുതൽ എറണാകുളത്തുനിന്നും നാലു മുതൽ തിരിച്ച് നിസാമുദ്ദീനിൽ നിന്നും ട്രെയിൻ സർവീസ് ആരംഭിക്കും.
എറണാകുളം നിസാമുദ്ദീൻ, മൺസൂൺ: നമ്പർ 02617 ട്രെയിൻ 10.50ന് എറണാകുളത്തുനിന്ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചക്ക് 01.15ന് നിസാമുദ്ദീനിൽ എത്തിച്ചേരും. തിരിച്ചുള്ള നമ്പർ 02618 ട്രെയിൻ 09.15ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടും. മൂന്നാം ദിവസം രാവിലെ 12.45ന് നിസാമുദ്ദീനിൽ എത്തിച്ചേരും.
തിരുവനന്തപുരം- ലോകമാന്യതിലക്, നോൺ മൺസൂൺ: നമ്പർ 06346 ട്രെയിൻ രാവിലെ 09.30ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം വൈകിട്ട് 05.45ന് ലോകമാന്യ തിലക് ടെർമിനസിൽ എത്തിച്ചേരും. തിരിച്ചുള്ള നമ്പർ 06345 ട്രെയിൻ രാവിലെ 11.40ന് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം വൈകിട്ട് 06.25ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം- ലോകമാന്യതിലക്, മൺസൂൺ: നമ്പർ 06346 ട്രെയിൻ രാവിലെ 09.30ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം വൈകിട്ട് 04.40ന് ലോകമാന്യ തിലക് ടെർമിനസിൽ എത്തിച്ചേരും. തിരിച്ചുള്ള നമ്പർ 06345 ട്രെയിൻ രാവിലെ 11.40ന് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം വൈകിട്ട് 07.55ന് തിരുവനന്തപുരത്തെത്തും.
റിസർവേഷൻ കൗണ്ടറുകൾ ഇന്നുമുതൽ
ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ ആരംഭിക്കുന്നതായി ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രൽ, തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജങ്ഷൻ, കോഴിക്കോട്, മംഗളൂരു റെയിൽവേ സ്റ്റേഷനുകളിലാണ് കൗണ്ടറുകൾ ആരംഭിക്കുക.
Read More: ജൂൺ ഒന്നുമുതലുള്ള ട്രെയിൻ സർവീസുകൾ അറിയാം: സ്‌പെഷ്യൽ ട്രെയിൻ സർവ്വീസ്; ബുക്കിങ് ആരംഭിച്ചു
ഓരോ സ്റ്റേഷനുകളിലും രണ്ടോ അതിലധികമോ കൗണ്ടറുകൾ ആരംഭിക്കും. ഇതിൽ ഒരു കൗണ്ടർ ടിക്കറ്റ് കൺസെഷനുള്ള യാത്രക്കാർക്കും പാസുകളോ വൗച്ചറുകളോ നൽകി യാത്രചെയ്യുന്നവർക്കും വേണ്ടിയുള്ളവയായിരിക്കുമെന്നും റെയിൽവേ അറിയിച്ചു.
മാർഗനിർദേശങ്ങൾ
- ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
- യാത്രാ തീയതിക്ക് 30 ദിവസം മുൻപുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം
- ടിക്കറ്റിൽ കാറ്ററിങ്ങ് ചാർജ് ഉൾപ്പെടില്ല. പാൻട്രി കാർ ഉള്ള ചില ട്രെയിനുകളിൽ
- ചുരുങ്ങിയ തോതിൽ ഭക്ഷണവും കുപ്പിവെള്ളവും ലഭ്യമാക്കും.
- യാത്രക്കാർ ഭക്ഷണവും വെള്ളവും യാത്രയിൽ ഒപ്പം കരുതണം
- കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.
- യാത്രക്കാർ മുഖാവരണം ധരിക്കണം
- ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിലെത്തണം.
- യാത്രക്കാരെ താപനിലാ പരിശോധനയ്ക്ക് വിധേയരാക്കും.
- ട്രെയിൻ യാത്രയിൽ സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിക്കണം
- ട്രെയിനിൽ പുതപ്പോ, വിരിപ്പുകളോ നൽകില്ല.
- ലക്ഷ്യ സ്ഥാനത്തെത്തിയാൽ അതത് പ്രദേശങ്ങളിലെ സാമൂഹിക അകല, സുരക്ഷാ മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണം.
Read More: സ്‌പെഷ്യൽ ട്രെയിൻ സർവ്വീസ്; ബുക്കിങ് ആരംഭിച്ചു
IRCTC Train Schedule and Online Booking
റെയിൽവേയ്ക്ക് കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിങ്ങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാം എന്ന് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഐആർസിടിസി വെബ്സൈറ്റിൽ ഉറപ്പ് നൽകേണ്ടി വരും. ഇതിനായി ക്വാറന്റൈൻ ചെക്ബോക്സ് സംവിധാനം ഐആർസിടിസി വെബ്സൈറ്റിൽ നടപ്പാക്കിയിരുന്നു.