/indian-express-malayalam/media/media_files/2025/05/16/oV0o355psmSGXS3NDzaS.jpg)
Bengaluru-Kochi Vande Bharat Express Updates
Bengaluru-Kochi vande bharat express Updates: കൊച്ചി: എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ എട്ട് മുതൽ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലേത് അടക്കം നാലു വന്ദേഭാരത് സർവീസുകളാണ് നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുക.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, എംപിമാർ എംഎൽഎമാർ തുടങ്ങിയവർ ഉദ്ഘാടന ദിവസം വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളിൽ സംബന്ധിക്കും.
Also Read:എറണാകുളം-ബെംഗളൂരു വന്ദേഭാരത് സമയക്രമമായി; എട്ട് സ്‌റ്റോപ്പുകൾ, സർവ്വീസ് ഉടൻ
തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിന് സ്വീകരണ ചടങ്ങുകളുണ്ടാകും. എട്ടു കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. രാവിലെ 5.10 ന് ബംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. തിരികെ 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിലെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഞായറാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും.
Also Read:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
പാലക്കാട് വഴി കേരളത്തിൽ നിന്ന് സർവ്വീസ് നടത്തുന്ന ആദ്യത്തെ വന്ദേഭാരതാണ് എറണാകുളം-ബെംഗളൂരു സർവ്വീസ്. നിലവിൽ സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ട വന്ദേഭാരത് സർവ്വീസുകളും തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ്.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളികളുടെ ദീർഘകാല ആവശ്യമായിരുന്നു ഈ റൂട്ടിൽ വന്ദേഭാരത് അനുവദിക്കുന്നത്. നിരവധി മലയാളികൾ താമസിക്കുന്ന ബംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ എന്നത് ദീർഘനാളായി കേരളം ആവശ്യപ്പെടുന്നുണ്ടായിരുന്നു. നിലവിൽ ട്രെയിൻ സർവ്വീസുകൾ ഉണ്ടെങ്കിലും അവ അപര്യാപ്തമാണെന്നാണ് യാത്രക്കാർ പറയുന്നത്.
Read More:മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം, പരാതിയുമായി കുടുംബം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us