/indian-express-malayalam/media/media_files/2025/11/07/vande-bharat-train-2025-11-07-17-46-30.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എറണാകുളം - ബെംഗളൂരു അടക്കം നാലു പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം - ബെംഗളൂരുവിനു പുറമെ ബനാറസ്–ഖജുരാഹോ, ലഖ്‌നൗ–സഹാരൻപൂർ, ഫിറോസ്പൂർ–ഡൽഹി എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
ശനിയാഴ്ച രാവിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുക. രാവിലെ 8 മുതൽ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. മുഖ്യ പരിപാടികൾ ബനാരസ് റെയിൽവേ സ്റ്റേഷനിൽ നടക്കും. അവിടെ നിന്ന് പ്രധാനമന്ത്രി നാല് വന്ദേ ഭാരത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും.
Also Read: ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, എംപിമാർ എംഎൽഎമാർ തുടങ്ങിയവർ ഉദ്ഘാടന ദിവസം വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും.
എറണാകുളം - ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ റൂട്ടിലെ യാത്രാ സമയം 2 മണിക്കൂറിലധികം കുറയും. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടാനാകും. ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും വേഗതയേറിയ കൂടുതൽ സൗകര്യപ്രദവുമായ യാത്രാമാർഗം നൽകുമെന്നാണ് പ്രതീക്ഷ.
Also Read: ഐടി ജീവനക്കാരനെ തട്ടികൊണ്ടു പോയെന്ന പരാതി; നടി ലക്ഷ്മി ആർ. മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി
തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിലും വന്ദേഭാരതിന് സ്വീകരണ ചടങ്ങുണ്ടാകും. എട്ടു കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. ഞായറാഴ്ച മുതൽ വന്ദേഭാരത് സർവ്വീസ് ആരംഭിക്കും. പാലക്കാട് വഴി കേരളത്തിൽ നിന്ന് സർവ്വീസ് നടത്തുന്ന ആദ്യത്തെ വന്ദേഭാരതാണ് എറണാകുളം-ബെംഗളൂരു സർവ്വീസ്. നിലവിൽ സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ട വന്ദേഭാരത് സർവ്വീസുകളും തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ്.
സമയക്രമം
ബെംഗളൂരു–എറണാകുളം (26651)
രാവിലെ 5.10നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംക്‌ഷനിൽ എത്തും. കെ.ആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28).
എറണാകുളം ജംക്‌ഷൻ– ബെംഗളൂരു (26652)
ഉച്ചകഴിഞ്ഞ് 2.20നു പുറപ്പെട്ട് രാത്രി 11നു ബെംഗളൂരുവിൽ എത്തും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈറോഡ് (6.45), സേലം (7.18), കെ.ആർ പുരം (10.23).
Read More: ശബരിമല സ്വർണക്കൊള്ള: തിരുവാഭരണം മുൻ കമ്മിഷണർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us