/indian-express-malayalam/media/media_files/2025/11/08/modi-vande-bharat-2025-11-08-09-33-01.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൊച്ചി: എറണാകുളം - ബെംഗളൂരു അടക്കം നാലു പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെ/dlg. ഇന്നു രാവിലെ വാരാണസിയിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ് പ്രധാനമന്ത്രി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം - ബെംഗളൂരുവിനു പുറമെ ബനാറസ്–ഖജുരാഹോ, ലഖ്‌നൗ–സഹാരൻപൂർ, ഫിറോസ്പൂർ–ഡൽഹി എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.
Also Read: Kerala Rain: സംസ്ഥാനത്ത് ഇന്നു മുതൽ ഇടിമിന്നലോടുകൂടിയ മഴ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
പാലക്കാട് വഴി കേരളത്തിൽ നിന്ന് സർവ്വീസ് നടത്തുന്ന ആദ്യത്തെ വന്ദേഭാരതാണ് എറണാകുളം-ബെംഗളൂരു സർവ്വീസ്. നിലവിൽ സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ടു വന്ദേഭാരത് സർവ്വീസുകളും തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ്. എറണാകുളം - ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ റൂട്ടിലെ യാത്രാ സമയം 2 മണിക്കൂറിലധികം കുറയും. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടാനാകും.
Also Read: 31 കി.മീ ദൈർഘ്യത്തിൽ 27 സ്റ്റേഷനുകൾ; തിരുവനന്തപുരം മെട്രോ റെയില്‍ അലൈന്‍മെൻ്റിന് അംഗീകാരം
നവംബര്‍ 11 മുതലാണ് എറണാകുളം ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനിലേക്കും തിരിച്ചും സര്‍വീസ് നടത്തുക. എട്ടു കോച്ചുകളുള്ള വന്ദേഭാരത് ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.
#WATCH | Varanasi, UP | PM Narendra Modi flags off four new vande bharat express trains from Banaras Railway Station
— ANI (@ANI) November 8, 2025
The new Vande Bharat Express trains will operate on the Banaras–Khajuraho, Lucknow–Saharanpur, Firozpur–Delhi, and Ernakulam–Bengaluru routes
(Source: DD) pic.twitter.com/2GfI45aVGt
Also Read: ഐടി ജീവനക്കാരനെ തട്ടികൊണ്ടു പോയെന്ന പരാതി; നടി ലക്ഷ്മി ആർ. മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി
സമയക്രമം
ബെംഗളൂരു–എറണാകുളം (26651): രാവിലെ 5.10നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംക്‌ഷനിൽ എത്തും. കെ.ആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28).
എറണാകുളം ജംക്‌ഷൻ– ബെംഗളൂരു (26652): ഉച്ചകഴിഞ്ഞ് 2.20നു പുറപ്പെട്ട് രാത്രി 11നു ബെംഗളൂരുവിൽ എത്തും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈറോഡ് (6.45), സേലം (7.18), കെ.ആർ പുരം (10.23).
Read More: ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us