Latest News

മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടു; യുഡിഎഫിനെതിരെ സത്യദീപം മുഖപ്രസംഗം

പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഎഫിന്‍റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതുതന്നെ

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം – അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യ ദീപം. ‘നാട്ടങ്കത്തിന്‍റെ നാനാർഥങ്ങൾ’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് അനുകൂല സാഹചര്യങ്ങൾ വോട്ടാക്കാൻ സാധിക്കാത്തതിനെയും സഖ്യകക്ഷി കൂട്ടുകെട്ടുകൾക്കെതിരെയും വിമർശനം ഉയർത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി, യുഡിഎഫ്-വെല്‍ഫയല്‍ പാര്‍ട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടുവെന്ന് ആളുകള്‍ക്ക് തോന്നി, തുടങ്ങി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിക്ക് കാരണമെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടികാട്ടുന്നു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നും മുഖപ്രസംഗം പറയുന്നു.

Also Read: എല്‍ഡിഎഫില്‍ തന്നെ തുടരും; കോണ്‍ഗ്രസ് എസിൽ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എ. കെ ശശീന്ദ്രന്‍

ജോസ് കെ.മാണി വന്നതുകൊണ്ടല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാനായത്. യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായത് ഇടതുമുന്നണിക്ക് നേട്ടമായി. ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ.മാണിയുടെ നിലപാട് മൂലമാണെന്ന് എല്‍ഡിഎഫ് പോലും കരുതുന്നില്ല.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഎഫിന്‍റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതുതന്നെ. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്‍റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത്, അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

Also Read: ആയിരം വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വരെ, വയോധികർക്ക് സർക്കാർ സേവനം വീട്ടിൽ; മുഖ്യമന്ത്രിയുടെ പത്തിനപരിപാടികൾ

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നതും, ന്യൂനപക്ഷ ക്ഷേമ വിതരണ തര്‍ക്കങ്ങളില്‍ അദ്ദേഹത്തിന്‍റെ ഇടപെടലിനെ കത്തോലിക്കാ സഭ നേതൃത്വം തന്നെ സ്വാഗതം ചെയ്യുന്നതും ഇരുമുന്നണികള്‍ക്കും സമ്മര്‍ദ്ദവിഷയമാകുന്നത് അതുകൊണ്ടാണെന്നും മുഖപ്രസംഗം പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ernakulam angamaly publication sathyadeepam editorial against udf

Next Story
ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട്ട്; മൂന്ന് ജില്ലകളിൽ പുതിയ രോഗികൾ നൂറിൽ കുറല്covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com