കൊച്ചി: എറണാകുളത്ത് ആമ്പല്ലൂരിൽ വില്ലേജ് ഓഫിസിന് തീയിട്ടു. വില്ലേജ് ഓഫിസിലെത്തിയ 70 കാരനാണ് പെട്രോൾ ഒഴിച്ച് തീയിട്ടത്. ഫയലുകൾ കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരുക്കില്ല.

രാവിലെ 10 മണിയോടെയാണ് സംഭവം. ആമ്പല്ലൂർ സ്വദേശിയായ രവിയാണ് വില്ലേജ് ഓഫിസിന് തീയിട്ടത്. വില്ലേജ് ഓഫിസറുടെ മുറിയിൽ പെട്രോളുമായി കയറിയ ഇദ്ദേഹം അതൊഴിച്ച് കത്തിക്കുകയായിരുന്നു. റീസർവേക്കായി മാസങ്ങളോളം ഇയാൾ വില്ലേജ് ഓഫിസ് കയറി ഇറങ്ങിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് തീയിട്ടത്.

റീ സർവേ നടപടികൾക്കായി 10 ലധികം തവണ ഇയാൾ വില്ലേജ് ഓഫിസ് കയറി ഇറങ്ങിയതായാണ് വിവരം. എന്നിട്ടും റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ