Latest News

എഎസ്ഐ അഞ്ച് ലക്ഷം രൂപ കോഴ ചോദിച്ചെന്ന ആരോപണം; അന്വേഷണം അവസാനിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതിന് തെളിവില്ലന്നും ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാവില്ലന്നുമുള്ള പൊലിസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്

police atrocity, police atrocity kerala, kerala police, kerala high court, high court on police atrocity, mofiya parveen death case, police violence kerala, police custody death, police excesses, police brutality kerala, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

കൊച്ചി: എറണാകുളത്ത് വീടു വിട്ടു പോയ പെൺകുട്ടികളുടെ മാതാവിനോട് എഎസ്ഐ അഞ്ച് ലക്ഷം രൂപ കോഴ ചോദിച്ചെന്ന ആരോപണത്തിൽ അന്വേഷണം അവസാനിപ്പിക്കാനാവില്ലന്ന് കേരള ഹൈക്കോടതി. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയിൽ അന്വേഷണം നടക്കുകയാണെന്നും കോടതി വ്യക്തമാക്കി.

പെൺകുട്ടികളുടെ മാതാപിതാക്കളോട് കേസ് അന്വേഷണത്തിന് പണം ആവശ്യപ്പെട്ടെന്നും സഹോദരന്മാരെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മാധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ജസ്റ്റീസ് ദേവൻ രാചന്ദ്രൻ പരിഗണിച്ചത്.

പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതിന് തെളിവില്ലന്നും ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാവില്ലന്നുമുള്ള പൊലിസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പണം ചോദിച്ചതിന് സാധാരണയായി തെളിവുണ്ടാകാറില്ലെന്നും സാഹചര്യതെളിവുകൾ മാത്രമാണുണ്ടാവുകയുള്ളു എന്നും കോടതി ചൂണ്ടിക്കാട്ടി.

അഞ്ച് പൊലീസുകാർ എന്തിനാണ് ഡൽഹിക്ക് പോയതെന്നും ചെലവ് ആരാണ് വഹിച്ചതെന്നും അറിയേണ്ടതുണ്ടന്നും കൺട്രോളിങ് ഓഫീസർ ഇക്കാര്യം പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. രേഖകൾ ഹാജരാക്കാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചത് കോടതി രേഖപ്പെടുത്തി. എഎസ്ഐ പെൺകുട്ടികളിൽ ഒരാളിൽ നിന്ന് ഇരുപതിനായിരം രൂപ വാങ്ങിയെന്ന വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപിക്ക് കാരണങ്ങൾ കാണുന്നുണ്ടന്ന് കമ്മീഷണർ അറിയിച്ചു. ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടന്നും അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് കോടതി സ്വാഗതം ചെയ്തു. കേസ് അടുത്ത മാസം ആദ്യം പരിഗണിക്കാനായി മാറ്റി.

Also Read: വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവം: ഹോട്ടല്‍ ഉടമയും ജീവനക്കാരും അറസ്റ്റില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Eranakulam missing case kerala high court police

Next Story
വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവം: ഹോട്ടല്‍ ഉടമയും ജീവനക്കാരും അറസ്റ്റില്‍Miss Kerala, Ansi Kabeer, Accident
The moderation of comments is automated and not cleared manually by malayalam.indianexpress.com