scorecardresearch

പോളോ ചാമ്പ്യന്‍ഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവം: കേരള അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്

ഫെഡറേഷന്‍ സൗകര്യങ്ങളൊരുക്കിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ നിദ ഫാത്തിമയെ കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫെഡറേഷന്‍ സൗകര്യങ്ങളൊരുക്കിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ നിദ ഫാത്തിമയെ കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

author-image
WebDesk
New Update
nida fathima

കൊച്ചി: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ കേരള അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും.

Advertisment

നിദാ ഫാത്തിമയക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് ഡോക്ടര്‍ പറഞ്ഞതായി കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ സെക്രട്ടറി ഇ.കെ.റിയാസ് പഞ്ഞതായി മനോരമ ന്യൂസ് റിപോര്‍ട്ട് ചെയ്തു. കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്നുമാണ് റിപോര്‍ട്ട്. നിദയുടെ മരണം ഗുരുതര വീഴ്ചയാണെന്നും താമസവും ഭക്ഷണവും കിട്ടാതിരുന്നത് ദേശീയ ഫെഡറേഷന്റെ പിടിവാശി കാരണമാണെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ് ആരോപിച്ചു. കുട്ടികളുടെ ഭക്ഷണത്തിനും താമസത്തിനും പണം നല്‍കിയിട്ടും ഫെഡറേഷന്‍ സൗകര്യങ്ങളൊരുക്കിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ നിദ ഫാത്തിമയെ കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

താമസ ഭക്ഷണ സൗകര്യങ്ങളൊന്നും കിട്ടാത്തതിനാല്‍ താത്കാലിക കേന്ദ്രത്തിലായിരുന്നു കേരളത്തിന്റെ കുട്ടികള്‍ കഴിഞ്ഞിരുന്നത്. നിദാ ഫാത്തിമയുടെ അച്ഛന്‍ ഷിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.

Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: