തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശ്ശിക ഈ മാസം തന്നെ കൊടുത്തു നൽകാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. യോഗത്തിൽ സഹകരണ മന്ത്രി എ.സി മൊയ്തീനും പങ്കെടുത്തു. സഹകരണ ബാങ്ക് കൺസോഷ്യത്തിലൂടെയായിരിക്കും പെൻഷൻ കുടിശ്ശിക കൊടുത്ത് തീർക്കുക.
