/indian-express-malayalam/media/media_files/2026/01/12/odakuzhal-award-winner-2026-01-12-16-40-04.jpg)
ഇപി രാജഗോപാൽ
കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2025-ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ വിമർശകൻ ഇ പി രാജഗോപാലൻ അർഹനായി. 2021 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച 'ഉൾക്കഥ' എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും; എംഎൽഎ ഹാജരകാൻ നിർദേശം
ഇന്ത്യയിലെ ആദ്യ ജ്ഞാനപീഠ ജേതാവായ മഹാകവി ജി ശങ്കരക്കുറുപ്പ് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരംശം നിക്ഷേപിച്ച് രൂപീകരിച്ചതാണ് ഗുരുവായൂരപ്പൻ ട്രസ്റ്റ്. 1968 മുതൽ മലയാളത്തിലെ മികച്ച സാഹിത്യ കൃതികൾക്ക് ട്രസ്റ്റ് നൽകിവരുന്നതാണ് ഈ പുരസ്‌കാരം.
മഹാകവിയുടെ ചരമവാർഷിക ദിനമായ 2026 ഫെബ്രുവരി 2-ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്‌കാര സമർപ്പണ ചടങ്ങ് നടക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ട്രസ്റ്റ് പ്രസിഡന്റുമായ സി രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും.
Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി റെയ്ഡ്
കാസർകോട് ജില്ലയിലെ ഉദിനൂർ കിനാത്തിൽ സ്വദേശിയായ രാജഗോപാൽ, മലയാള സാഹിത്യ നിരൂപണത്തിൽ ആധുനികതയുടെ കാലത്തിനു ശേഷം കടന്നുവന്ന ചരിത്രോന്മുഖമായ വിമർശനരീതിയുടെ ഊർജ്ജസ്വലനായ പ്രയോക്താവായാണ് അറിയപ്പെടുന്നത്. നിരവധി നാടകങ്ങളുടെ രചയിതാവ് കൂടിയാണ് രാജഗോപാൽ.
Read More:'മിഷൻ കേരളം 2026': മൂന്നിന അജണ്ടയുമായി അമിത് ഷാ; കേരളത്തിൽ ബിജെപി മുഖ്യമന്ത്രി വരുമെന്ന് പ്രഖ്യാപനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us