എറണാകുളം: ബന്ധുനിയമന കേസില്‍ ഇ.പി.ജയരാജനെതിരായ വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീർ നമ്പ്യാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കേസിലെ പ്രതികളാരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കില്ലെന്നും വിജിലന്‍സിന് വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാൽ എന്തുകൊണ്ടാണ് ഇവർക്ക് എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നു കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടിനെ തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ ഈ മറുപടി തൃപ്തികരമല്ലെന്നും വിശദമായ വിശദീകരണം നൽകാനും കോടതി സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.പി.ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസ് ഈ മാസം 23 ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.