/indian-express-malayalam/media/media_files/2024/11/14/gMWSL1hgoMefONa9CFM6.jpg)
ഇപി ജയരാജൻ
കൊച്ചി: വീണ്ടും വിവാദകൊടിമുടി കേറി മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥ. ഇതാണെന്റെ ജീവിതം എന്ന് പേരിൽ ജയരാജന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദവും തലപൊക്കിയത്. ആത്മകഥയിലൂടെ വിവാദവിഷയങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് വിമർശനം സിപിഎമ്മിനുള്ളിൽ ഉണ്ട്.
Also Read:ആത്മകഥ ചോർന്നത് പരിശോധിക്കും; ഡിസിയ്ക്ക് പ്രസിദ്ധീകരിക്കാൻ നൽകിയിട്ടില്ല: ഇപി ജയരാജൻ
പാർട്ടിയ്ക്കുള്ളിൽ പി ജയരാജൻ ഇപിക്കെതിരെ നടത്തിയ വിമർശനങ്ങളടക്കം തുറന്നെഴുതിയതിലടക്കമാണ് അതൃപ്തിയുള്ളത്. ഇന്നലെ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കാത്തതും ചർച്ചയാകുകയാണ്. പി ജയരാജനും പങ്കെടുത്തിരുന്നില്ല. സാധാരണയായി സിപിഎമ്മിലെ സംഘടനാപരമായ ചർച്ചകൾ ഉണ്ടായാൽ അക്കാര്യം നേതാക്കളൊന്നും പുറത്ത് പറയാറില്ല. അതൊക്കെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ മാത്രമാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്യാറുള്ളത്.
Also Read:ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി
എന്നാൽ, പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നുവെന്നും ബന്ധപ്പെട്ട ആളുകൾ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ നിലക്കുമായിരുന്നു ഇപി ജയരാജൻ ആത്മകഥയിൽ തുറന്നെഴുതിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലടക്കമുള്ള അതൃപ്തിയും ഇപി ആത്മകഥയിൽ തുറന്നുപറയുന്നുണ്ട്.
കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലും പാർട്ടിയോടുള്ള അമർഷം ഇപി ജയരാജൻ തുറന്നുകാട്ടുന്നുണ്ട്. വൈദേകം വിഷയം സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ജയരാജൻ തൻറെ അമർഷം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, എല്ലാവരും പുസ്തകം വായിക്കണമെന്നും പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു ഇപിയുടെ പ്രതികരണം. എന്നിട്ടും സംശയമുണ്ടെങ്കിൽ കണ്ണൂരിൽ പ്രത്യേകമായി പരിപാടി സംഘടിപ്പിക്കും. എല്ലാ കാര്യങ്ങൾക്കും അവിടെവച്ച് മറുപടി പറയുമെന്നും ജയരാജൻ അറിയിച്ചു.
ശോഭാ സുരേന്ദ്രനെതിരെയും വിമർശനം
ആത്മകഥയിലെ വിമർശനങ്ങൾക്ക് പിന്നാലെ ജയരാജനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. ഇ പി ജയരാജൻറെ ആത്മകഥയിൽ ശോഭാ സുരേന്ദ്രനെതിരെ ഇപി ആരോപണം ഉന്നയിച്ചിരുന്നു. തൻറെ മകനെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ശോഭാ സുരേന്ദ്രൻ ശ്രമം നടത്തിയെന്നായിരുന്നു ആത്മകഥയിൽ പറഞ്ഞത്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി, നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ഇ പി ജയരാജൻ പറയുന്നുണ്ട്
Also Read:ശബരിമല മണ്ഡലകാലം; ചെന്നൈയിൽ നിന്ന് നാല് പ്രത്യേക ട്രെയിനുകൾ
ഇ പി ജയരാജന്റെ പുസ്തകത്തിന് യഥാർത്ഥത്തിൽ ഇടേണ്ട പേര് കള്ളന്റെ ആത്മകഥയെന്നാണെന്ന് ശോഭാ സുരേന്ദ്രൻ വിമർശിച്ചു. ഇ പി ജയരാജനെ കാണാൻ രാമനിലയത്തിൽ പോയിരുന്നു എന്ന പ്രസ്താവന ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു. മൂന്ന് തവണ രാമനിലയിൽ പോയിരുന്നു. ഒരു തവണ പോയത് ഇപി ജയരാജനെ കാണാനാണ്. അന്ന് 24 മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇപിയുടെ കഴുത്തിൽ ബിജെപിയുടെ ഷാൾ വീഴുമായിരുന്നുവെന്നും ശോഭാ പറയുന്നു. മാനനഷ്ടക്കേസിൽ ഇ പി ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് 'ക്ഷ' വരപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഇപി ജയരാജൻ നടത്തിയ പ്രസ്താവനകളോട് ആദ്യമായി പ്രതികരിച്ച് ഡിസി രവിയും രംഗത്തെത്തിയിരുന്നു. മൗനം ഭീരുത്വം അല്ലെന്ന് ഡിസി രവി പറഞ്ഞു. ഞാൻ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങൾ മാത്രമേയുള്ളുവെന്നും ഡിസി രവി പറഞ്ഞു. ഇപി ജയരാജൻറെ ആത്മകഥ വിവാദങ്ങളിൽ ആദ്യമായാണ് ഡിസി രവി പ്രതികരിക്കുന്നത്. ഡിസിയുടെ പേരിൽ നേരത്തെ പുറത്തുവന്ന ആത്മകഥയുടെ പകർപ്പ് താൻ അറിയാതെയാണെന്നായിരുന്നു ഇപി ജയരാജൻറെ ആവർത്തിച്ചുള്ള പ്രതികരണം.
Read More:'നിയമത്തിന്റെ കണ്ണിൽ സ്ത്രീ പീഡകൻ; നികുതിപ്പണമെടുത്ത് പുരസ്‌കാരം നൽകി നിയമത്തെ പരിഹസിക്കുയല്ലേ': ജോയ് മാത്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us