scorecardresearch

'പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്'; സുധാകരന്റെ പ്രസ്താവന അപക്വമെന്ന് ഇ പി ജയരാജന്‍

ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നായിരുന്നു സുധാകരന്റെ പ്രസ്താവന

ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നായിരുന്നു സുധാകരന്റെ പ്രസ്താവന

author-image
WebDesk
New Update
sudhakaran| e p jayarajan| ie malayalam

കെ.സുധാകരൻ,ഇ.പി.ജയരാജൻ

കണ്ണൂര്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതുതെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന തള്ളി എല്‍ഡിഎഫ്. തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണമെന്നാണ് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടത്.

Advertisment

എന്നാല്‍ സുധാകരന്റെ അഭിപ്രായം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളി. രാഷ്ട്രീയത്തെക്കുറിച്ച് നിശ്ചയവുമില്ലാത്തതുകൊണ്ടാണ് സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മത്സരരംഗത്ത് വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനം. സുധാകരന്റെ പ്രസ്താവന അപക്വ രാഷ്ട്രീയമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

മത്സരരംഗത്ത് വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനം. ആദരവ് വേറെ, രാഷ്ട്രീയമത്സരം വേറെ. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് പറയാന്‍ സുധാകരന് അവകാശമില്ല.വ്യക്തികളെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പറയുന്നത് അരാഷ്ട്രീയമാണ്. ഇങ്ങനെ പറയാന്‍ കോണ്‍ഗ്രസിന് മുന്‍കാല അനുഭവമുണ്ടോയെന്നും രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്ത പ്രസ്താവനയാണ് സുധാകരനില്‍ നിന്നുണ്ടായതെന്നും ജയരാജന്‍ പറഞ്ഞു.

Advertisment

ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഇടതുമുന്നണി കാണിക്കണമെന്നും അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ടെന്നും കെ സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.. അതിനുള്ള ബാധ്യത ഭരണകക്ഷിക്കുണ്ട്. മത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ബിജെപിയും ചിന്തിക്കണം. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെ ആയിരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Ep Jayarajan K Sudhakaran Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: