/indian-express-malayalam/media/media_files/uploads/2018/08/ep-jayarajan.jpg)
തിരുവനന്തപുരം: ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചപ്പോൾ അദ്ദേഹം കേരളത്തിന്റെ അഭിമാന താരമാണെന്ന് പറഞ്ഞ് വാർത്തയിൽ ഇടം നേടിയ ഇ.പി.ജയരാജന് വീണ്ടും നാക്ക് പിഴച്ചു. അദ്ദേഹം കൈകാര്യം ചെയ്യുന്ന കായിക മേഖലയിൽ തന്നെയാണ് ഇക്കുറിയും അബദ്ധം പറ്റിയത്. മുൻ ഇന്ത്യൻ ഫുട്ബോളർ ഐ.എം.വിജയന് പകരം എം.എൻ.വിജയൻ എന്ന് പറഞ്ഞാണ് വീണ്ടും ഇ.പി.ജയരാജൻ വാർത്തകളിൽ ഇടം നേടുന്നത്.
നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിനിടെയാണ് സംഭവം. എം.എൻ.വിജയന്റെ ഒപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂർ കുഞ്ഞുമോനുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. സഭാ അംഗങ്ങൾ തന്നെ ഐ.എം.വിജയൻ എന്ന് പറഞ്ഞ് തിരുത്താൻ ശ്രമിച്ചെങ്കിലും, മന്ത്രി തന്റെ തെറ്റു തിരുത്തുന്നതിന് പകരം രണ്ടാം തവണ വിജയൻ എന്ന് മാത്രം പറയുകയായിരുന്നു.
നാക്ക് പിഴച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയതും ട്രോളന്മാരുടെ ഇരയായതും യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസാണ്. പട്ടാമ്പിയിൽ നടത്തിയ പ്രസംഗത്തിനിടയിൽ രാഹുൽ ഗാന്ധി മഹാത്മ ഗാന്ധിയുടെ കൊച്ചുമകനാണെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിൽവച്ചാണെന്നുമാണ് ഫിറോസ് പറഞ്ഞത്. ശ്രീപെരുമ്പത്തൂർ എന്നതിന് പകരമാണ് കോയമ്പത്തൂർ എന്ന് പി.കെ.ഫിറോസ് പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.