scorecardresearch

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി; സർക്കാർ ഇരയ്‌ക്കൊപ്പമെന്ന് ഇ.പി.ജയരാജൻ

ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുളള ഹൈക്കോടതി ജംങ്ഷനിൽ നടക്കുന്ന കന്യാസ്ത്രീകളുടെ സമരം അഞ്ചാ ദിവസവും തുടരുകയാണ്

ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുളള ഹൈക്കോടതി ജംങ്ഷനിൽ നടക്കുന്ന കന്യാസ്ത്രീകളുടെ സമരം അഞ്ചാ ദിവസവും തുടരുകയാണ്

author-image
WebDesk
New Update
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി; സർക്കാർ ഇരയ്‌ക്കൊപ്പമെന്ന് ഇ.പി.ജയരാജൻ

തിരുവനന്തപുരം: സർക്കാർ ഇരയ്ക്കൊപ്പമെന്ന് മന്ത്രി ഇ.പി.ജയരാജൻ. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിലാണ് മന്ത്രിയുടെ പ്രതികരണം. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുളള ഹൈക്കോടതി ജംങ്ഷനിൽ നടക്കുന്ന കന്യാസ്ത്രീകളുടെ സമരം അഞ്ചാ ദിവസവും തുടരുകയാണ്. നീതി ലഭിക്കും വരെ പോരാടുമെന്നാണ് കന്യാസ്ത്രീകൾ വ്യക്തമാക്കിയിട്ടുളളത്. സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തുളളവരുടെ പിന്തുണയും കൂടി വരികയാണ്.

കൊച്ചിയിൽ തുടരുന്ന സമരത്തിന് പിന്തുണ അറിയിച്ച് തിരുവനന്തപുരത്തും സമരം തുടങ്ങിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കലാണ് ധർണ നടക്കുന്നത്. വി.എം.സുധീരൻ ധർണ ഉദ്ഘാടനം ചെയ്തു.

അതേസമയം, സമരത്തിന് പിന്നില്‍ ഗൂഢാലോചനയാണ് എന്നായിരുന്നു ഇന്നലെ മാധ്യമങ്ങളെ കണ്ട കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. 2014-16 കാലഘട്ടത്തില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചതായാണ് കന്യാസ്ത്രീയുടെ പരാതി.

Advertisment
Rape Cases Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: